വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാനുള്ള കരാര്‍ കരസ്ഥമാക്കാന്‍ രംഗത്തുള്ള കമ്പനികള്‍ക്ക് മുംബൈ അധോലോക ബന്ധം. പ്രീ-ക്വാളിഫിക്കേഷന്‍ ടെന്‍ഡറില്‍ യോഗ്യത നേടിയ കമ്പനിയില്‍ ദാവൂദ് ഇബ്രാഹിമിന് പങ്കാളിത്തമുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം കിട്ടി. ഈ കമ്പനിയുടെ പ്രതിനിധികളുമായാണ് കെപിസിസി ഉന്നതനും മന്ത്രിയും മുംബൈയില്‍ ചര്‍ച്ച നടത്തിയത്. മറ്റൊരു അധേലോക നായകന്‍ ഛോട്ടാ ഷക്കീലുമായി ബന്ധമുള്ള കമ്പനിയും രംഗത്തുണ്ട്.
ഇതിനിടെ കരാര്‍ ഉറപ്പിക്കാന്‍ തടസ്സമായിരിക്കുന്ന കേസ് ഒഴിവാക്കാന്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ തിടുക്കത്തില്‍ നടപടികള്‍ തുടങ്ങി. മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എസ് രാജന്റെ ഉപദേശപ്രകാരമാണ് സത്യവാങ്മൂലം നല്‍കുന്നത്. നിയമവകുപ്പിനെയും അഡ്വക്കറ്റ് ജനറലിനെയും ഒഴിവാക്കിയാണ് സത്യവാങ്മൂലം തയ്യാറാക്കുന്നത്. ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനി നല്‍കിയ അപ്പീലില്‍ സി എസ് രാജനെയാണ് സര്‍ക്കാര്‍ അഭിഭാഷകനാക്കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നാണ് ധാരണ.
മുംബൈ അന്ധേരിയില്‍ രജിസ്ട്രേഡ് ഓഫീസുള്ള "ആകൃതി സെക്യൂരിറ്റീസ് ആന്‍ഡ് പ്ലേറ്റ്സ്" എന്ന കമ്പനിയാണ് പ്രീ-ക്വാളിഫിക്കേഷനില്‍ യോഗ്യത നേടിയത്. ടെന്‍ഡറില്‍ പങ്കെടുത്ത "ടോണ്‍ജിയസ്" ആണ് കോടതിയെ സമീപിച്ചത്. അധോലോക നായകന്‍ ഛോട്ടാ ഷക്കീലുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന "ഷിംനിത്ത്" എന്ന കമ്പനിയും രംഗത്തുണ്ട്. വിവിധ കമ്പനികളുടെ പേരില്‍ രംഗത്തിറങ്ങിയിരിക്കുന്നത് ഒരേ ആള്‍ക്കാര്‍ തന്നെയാണെന്നാണ് ഗതാഗതവകുപ്പിന് കിട്ടിയ വിവരം. മുംബൈ കമ്പനിയുടെ വിലാസവും ഫോണ്‍ നമ്പരും അവരുടെ വെബ്സൈറ്റിലുണ്ടെങ്കിലും മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.
കരാറുറപ്പിക്കുന്നതിന് പിന്നില്‍ കോടികളുടെ കമീഷന്‍ ഇടപാടുണ്ട്. ഒരു നമ്പര്‍ പ്ലേറ്റിന് ആയിരത്തിലേറെ രൂപയാണ് മുംബൈ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ നാലിലൊന്നു മാത്രമാണ് ചെലവ്. നിലവിലുള്ള 70 ലക്ഷം വാഹനങ്ങളില്‍ ഘട്ടംഘട്ടമായും ആറുലക്ഷം പുതിയ വാഹനങ്ങളില്‍ ഉടനെയും ഇത് സ്ഥാപിക്കാനാണ് നീക്കം. ആയിരക്കണക്കിന് കോടി രൂപ ഇതുവഴി കമ്പനിയുടെ പോക്കറ്റില്‍ വീഴും. ഇതില്‍ നിശ്ചിത ശതമാനം കമീഷനായി കെപിസിസി ഉന്നതനും മന്ത്രിക്കും കിട്ടും. കമീഷന്‍ സംബന്ധിച്ച് ധാരണയായതിനെത്തുടര്‍ന്നാണ് കേസ് ഒഴിവാക്കാന്‍ തിരക്കിട്ട് നടപടി തുടങ്ങിയത്.
(കെ ശ്രീകണ്ഠന്‍)
deshabhimani 230212

ReplyDelete