അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏകധ്രുവ ലോകമെന്ന സങ്കല്‍പ്പം ഇല്ലാതാകുകയും ബഹുധ്രുവ ലോകം യാഥാര്‍ഥ്യമാകുകയും ചെയ്യുന്ന ലോകസാഹചര്യം രൂപപ്പെട്ടിരിക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസിനു ശേഷം, വിശേഷിച്ചും രണ്ട് കൊല്ലത്തിനുള്ളില്‍ ലോകസാഹചര്യത്തില്‍ വന്ന ഈ മാറ്റം ശ്രദ്ധേയമാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം 20 വര്‍ഷത്തോളം സോഷ്യലിസത്തിന്റെ പതനത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത അമേരിക്കയും യൂറോപ്യന്‍രാജ്യങ്ങളും ഇന്ന് മുതലാളിത്തത്തിന്റെ ഭാവിയെന്ത് എന്നാണ് ചര്‍ച്ച ചെയ്യുന്നത്. മുതലാളിത്തത്തിന്റെ നേതാവായ അമേരിക്കയില്‍ സാമ്പത്തികപ്രതിസന്ധി രൂപപ്പെട്ടിട്ട് നാലുവര്‍ഷം കഴിഞ്ഞിട്ടും പ്രതിസന്ധി പരിഹരിക്കാനായില്ല. അതിന്റെ സൂചനപോലും നല്‍കാന്‍ ഭരണവര്‍ഗത്തിന് കഴിയുന്നില്ല. പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം പാവപ്പെട്ടവരുടെയും തൊഴിലെടുക്കുന്നവരുടെയും ആനുകൂല്യം കവര്‍ന്നെടുക്കുകയും അവരെ പട്ടിണിയിലേക്ക് തള്ളിവിടുകയുമാണ്. ഇതിനെതിരെ ഉയര്‍ന്ന പ്രക്ഷോഭം നാള്‍ക്കുനാള്‍ കരുത്താര്‍ജിക്കുന്നു. കൂടുതല്‍ ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങുകയും ചെയ്യുന്നു.
പ്രതിസന്ധികള്‍ക്കുള്ള യഥാര്‍ഥ ബദലാണ് ഇടതുപക്ഷ നേതൃത്വത്തിലുള്ള ലാറ്റിന്‍ അമേരിക്കന്‍രാജ്യങ്ങളിലെ ഭരണമാതൃക. ജനക്ഷേമ നടപടികളിലൂടെ എങ്ങനെ മുതലാളിത്ത ഭരണത്തിന് ബദല്‍ ആകാം എന്നതിന് വെനസ്വേലയും ഇക്വഡോറും ബ്രസീലും ബൊളീവിയയുമെല്ലാം ഉദാഹരണങ്ങളാണ്. അമേരിക്കയിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലും സാമ്പത്തികപ്രതിസന്ധി നാള്‍ക്കുനാള്‍ രൂക്ഷമാകുമ്പോള്‍ ചൈനയിലെ സ്ഥിതി നേര്‍വിപരീതമാണ്. സ്ഥിരമായ ബദല്‍പാതയിലൂടെ ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയായി മാറിയ ചൈന അടുത്ത ദശകത്തില്‍ അമേരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്താന്‍ കുതിക്കുന്നു. സാമ്പത്തികമായി അതിരൂക്ഷമായ തകര്‍ച്ചയിലാണെങ്കിലും ആഗോള മേധാവിത്വം സ്ഥാപിക്കാനുള്ള നീക്കത്തില്‍നിന്നും അമേരിക്ക പിന്മാറിയിട്ടില്ല. സോവിയറ്റ്യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം അമേരിക്കയും സാമ്രാജ്യത്വശക്തികളും ഏതാനും കാലമായി നടത്തുന്ന ആഗോള മേധാവിത്വത്തിനുള്ള നീക്കം ഇപ്പോഴും തുടരുകയാണ്. ഇറാഖിനുമേല്‍ അമേരിക്കയും സഖ്യശക്തികളും സ്ഥാപിച്ച മേധാവിത്വത്തിനു ശേഷം ലിബിയയെ ആക്രമിച്ച് ഭരണം അട്ടിമറിച്ചു. സിറിയക്ക് നേരെയാണ് പുതിയ ഭീഷണി. ഇറാനിലും പട്ടാള നടപടി എടുക്കുമെന്ന് പ്രഖ്യാപിച്ചു. സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാണെങ്കിലും സൈനികാധിപത്യം നേടാനും ഏകധ്രുവ ലോകം സ്ഥാപിക്കാനും അമേരിക്ക നടത്തുന്ന ശ്രമം വിജയിക്കില്ലെന്നാണ് ലോക സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്- കാരാട്ട് പറഞ്ഞു.
പോരാട്ടം ശക്തമാക്കുക: വി എസ്
തൊഴിലാളിവര്‍ഗ മുന്നേറ്റത്തിന് കരുത്തുപകരാനുള്ള പോരാട്ടം ശക്തമാക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പ്രതിനിധി സമ്മേളനവേദിയായ സ. ഹര്‍കിഷന്‍ സിങ് സുര്‍ജിത് നഗറില്‍ (എ കെ ജി ഹാള്‍) പതാക ഉയര്‍ത്തിയശേഷം പ്രതിനിധികളെ അഭിവാദ്യം ചെയ്യുകയായിരുന്നു വി എസ്.
ഭരണവര്‍ഗത്തിന്റെ ക്രൂരമര്‍ദനങ്ങള്‍ക്കും വെടിയുണ്ടകള്‍ക്കും മുന്നില്‍ തളരാതെ പോരാടിയാണ് തൊഴിലാളിവര്‍ഗം അവകാശങ്ങള്‍ നേടി മുന്നേറിയത്. ഇത്തരം മുന്നേറ്റം കൂടുതല്‍ കരുത്താര്‍ജിക്കുന്നുവെന്നാണ് ഇപ്പോഴത്തെ ലോകസാഹചര്യം വ്യക്തമാക്കുന്നത്. സാമ്രാജ്യത്വത്തിന്റെ തലതൊട്ടപ്പനായ അമേരിക്ക ഉള്‍പ്പെടെയുള്ള മുതലാളിത്ത രാജ്യങ്ങള്‍ ഗുരുതരമായ പ്രതിസന്ധിയിലാണ്. ജീവിതസാഹചര്യങ്ങള്‍ നാള്‍ക്കുനാള്‍ ദുരിതമയമാകുന്നതിനാല്‍ ഈ രാജ്യങ്ങളിലെ ജനലക്ഷങ്ങള്‍ പോരാട്ടത്തിന്റെ പാതയിലാണ്. ലോകത്ത് മുമ്പൊരിക്കലുമില്ലാത്തവിധം തൊഴിലാളികള്‍ സംഘടിക്കുകയാണ്. ഗോര്‍ബച്ചേവും യെട്സിനും മറ്റും ചേര്‍ന്ന് തകര്‍ത്ത സോവിയറ്റ് യൂണിയനില്‍പ്പോലും കമ്യൂണിസ്റ്റ് പാര്‍ടി മുന്നേറ്റത്തിന്റെ പാതയിലാണ്. നമുക്കും തികഞ്ഞ ആത്മവിശ്വാസത്തോടെ പോരാടാനുള്ള അവസരമാണിത്. പോരാട്ടം ശക്തിപ്പെടുത്താന്‍ ഓരോ പ്രവര്‍ത്തകനും ജാഗരൂകരാകണമെന്നും വി എസ് പറഞ്ഞു.
deshabhimani 080212
അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏകധ്രുവ ലോകമെന്ന സങ്കല്‍പ്പം ഇല്ലാതാകുകയും ബഹുധ്രുവ ലോകം യാഥാര്‍ഥ്യമാകുകയും ചെയ്യുന്ന ലോകസാഹചര്യം രൂപപ്പെട്ടിരിക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസിനു ശേഷം, വിശേഷിച്ചും രണ്ട് കൊല്ലത്തിനുള്ളില്‍ ലോകസാഹചര്യത്തില്‍ വന്ന ഈ മാറ്റം ശ്രദ്ധേയമാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം 20 വര്‍ഷത്തോളം സോഷ്യലിസത്തിന്റെ പതനത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത അമേരിക്കയും യൂറോപ്യന്‍രാജ്യങ്ങളും ഇന്ന് മുതലാളിത്തത്തിന്റെ ഭാവിയെന്ത് എന്നാണ് ചര്‍ച്ച ചെയ്യുന്നത്. മുതലാളിത്തത്തിന്റെ നേതാവായ അമേരിക്കയില്‍ സാമ്പത്തികപ്രതിസന്ധി രൂപപ്പെട്ടിട്ട് നാലുവര്‍ഷം കഴിഞ്ഞിട്ടും പ്രതിസന്ധി പരിഹരിക്കാനായില്ല. അതിന്റെ സൂചനപോലും നല്‍കാന്‍ ഭരണവര്‍ഗത്തിന് കഴിയുന്നില്ല. പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം പാവപ്പെട്ടവരുടെയും തൊഴിലെടുക്കുന്നവരുടെയും ആനുകൂല്യം കവര്‍ന്നെടുക്കുകയും അവരെ പട്ടിണിയിലേക്ക് തള്ളിവിടുകയുമാണ്. ഇതിനെതിരെ ഉയര്‍ന്ന പ്രക്ഷോഭം നാള്‍ക്കുനാള്‍ കരുത്താര്‍ജിക്കുന്നു. കൂടുതല്‍ ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങുകയും ചെയ്യുന്നു
ReplyDelete