Wednesday, February 1, 2012

ബംഗാളില്‍ പണിമുടക്ക് നിരോധിക്കുന്നു

കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ ഭരണം പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ചെയ്യാനുള്ള അവകാശം എടുത്തുകളയുന്നു. ഇതിനായി നിലവിലെ സര്‍വീസ് ചട്ടത്തില്‍ മാറ്റം വരുത്തും. സര്‍വീസ് ചട്ടത്തിലെ ബന്ധപ്പെട്ട വകുപ്പ് നീക്കാനാണ് ശ്രമം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ രാഷ്ട്രീയ വിമുക്തമാക്കുന്നതിനാണ് പുതിയ നീക്കമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന ന്യായീകരണം.

നീക്കത്തിനെതിരെ തൊഴിലാളി സംഘടനകളില്‍ നിന്ന് ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഇടതുപക്ഷം പ്രതികരിച്ചു. പുതിയ നീക്കം അന്യായവും, നീതികരിക്കാനാവാത്തതുമാണെന്ന് സംഖ്യകക്ഷിയായ കോണ്‍ഗ്രസ് പറഞ്ഞു. രാജ്യത്തെല്ലായിടത്തും തൊഴിലാളി സംഘടനകളുണ്ടെന്നും തൊഴിലാളികള്‍ക്ക് ഭരണഘടന ഉറപ്പ്നല്‍കുന്ന അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ പോരാടുമെന്നും സിപിഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത എം പി പറഞ്ഞു.

deshabhimani news

1 comment:

  1. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ ഭരണം പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ചെയ്യാനുള്ള അവകാശം എടുത്തുകളയുന്നു. ഇതിനായി നിലവിലെ സര്‍വീസ് ചട്ടത്തില്‍ മാറ്റം വരുത്തും. സര്‍വീസ് ചട്ടത്തിലെ ബന്ധപ്പെട്ട വകുപ്പ് നീക്കാനാണ് ശ്രമം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ രാഷ്ട്രീയ വിമുക്തമാക്കുന്നതിനാണ് പുതിയ നീക്കമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന ന്യായീകരണം.

    ReplyDelete