Wednesday, February 22, 2012

സിപിഐ എം തമിഴ്നാട് സമ്മേളനത്തിന് ഇന്ന് തുടക്കം

നാഗപട്ടണം: തീരനഗരമായ നാഗപട്ടണത്തില്‍ ചെന്തോരണങ്ങളുടെ നിലയ്ക്കാത്ത അലതീര്‍ത്ത് സിപിഐ എം തമിഴ്നാട് സംസ്ഥാന സമ്മേളനത്തിന് ബുധനാഴ്ച തുടക്കം. 1968ല്‍ സവര്‍ണ ജന്മിമാര്‍ ചുട്ടുകൊന്ന 44 സിപിഐ എം പ്രവര്‍ത്തകരുടെ ധീരസ്മരണ തുടിക്കുന്ന കീഴ്വെണ്‍മണി ഗ്രാമം ഉള്‍ക്കൊള്ളുന്ന ജില്ലയിലാണ് 20-ാം സംസ്ഥാന സമ്മേളനം. സുനാമിയെ അതിജീവിച്ച നാഗപട്ടണത്തെ വെണ്‍മണി നഗറിലെ ജ്യോതിബസു നഗര്‍ (ലളിത മഹല്‍) നാലു ദിവസത്തെ സമ്മേളനത്തിന് സജ്ജമായി. കീഴ്വെണ്‍മണിയിലെ സ്മൃതിമണ്ഡപം, 1960ല്‍ തൂക്കിലേറ്റപ്പെട്ട ചിന്നിയംപാളയത്തെ മില്‍തൊഴിലാളികളുടെ രക്തസാക്ഷി കുടീരം, സേലം ജയില്‍ രക്തസാക്ഷികുടീരം എന്നിവിടങ്ങളില്‍നിന്ന്കായികതാരങ്ങള്‍ കൊണ്ടുവരുന്ന ദീപശിഖകള്‍ ബുധനാഴ്ച രാവിലെ ജ്യോതിബസു നഗറില്‍ എത്തും. മുതിര്‍ന്ന നേതാക്കളായ എന്‍ ജി വീരയ്യ, എന്‍ ശങ്കരയ്യ, എ അബ്ദുള്‍ വഹാബ് എന്നിവര്‍ അവ ഏറ്റുവാങ്ങി ജ്യോതിബസു നഗറിലെ അണയാജ്യോതിയില്‍ തീപകരും. 1997ല്‍ കുടിവെള്ളസമരത്തില്‍ രക്തസാക്ഷിയായ മധുരയിലെ ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതാവ് ലീലാവതിയുടെ രക്തസാക്ഷികുടീരത്തില്‍നിന്നുള്ള ചെങ്കൊടി കേന്ദ്രകമ്മിറ്റി അംഗം എന്‍ വരദരാജന്‍ ഏറ്റുവാങ്ങും. മുതിര്‍ന്ന നേതാവ് എന്‍ ശങ്കരയ്യ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. 750 പ്രതിനിധികള്‍ പങ്കെടുക്കും.

പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, വൃന്ദ കാരാട്ട്, ബി വി രാഘവുലു, കെ വരദരാജന്‍ എന്നിവരും സംബന്ധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാര്‍ഷിക, വ്യവസായ മേഖലകളില്‍ നാലുവര്‍ഷമായി സിപിഐ എം നടത്തുന്ന പ്രക്ഷോഭങ്ങള്‍ സമ്മേളനം വിലയിരുത്തും. അയിത്താചരണവും സ്ത്രീധനവുമുള്‍പ്പെടെയുള്ള സാമൂഹ്യ പ്രശ്നങ്ങളില്‍ പാര്‍ടിയുടെ ഇടപെടല്‍ ശക്തമാക്കാനുള്ള തീരുമാനവും സമ്മേളനം കൈക്കൊള്ളും. കൃഷി ലാഭമല്ലാതായതോടെ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും നഗരങ്ങളിലേക്ക് പലായനംചെയ്യുന്ന പ്രവണത തമിഴ്നാട്ടില്‍ വ്യാപകമായി. പെട്രോള്‍ വിലവര്‍ധനയും അവശ്യസാധന വിലക്കയറ്റവും ജനജീവിതം ദുസ്സഹമാക്കി. ജാതീയമായ വിവേചനവും അയിത്താചരണവും ശക്തമായി. ഡിഎംകെക്കും എഐഎഡിഎംകെക്കും ഇതിലൊന്നും ഉക്കണ്ഠയില്ല. ഈ വിഷയങ്ങളില്‍ സിപിഐ എം കൂടുതല്‍ ശക്തമായ സമരം നടത്തുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു. സമ്മേളനത്തിന് സമാപനം കുറിച്ച് 25ന് നാഗപട്ടണത്ത് ലക്ഷങ്ങള്‍ അണിചേരുന്ന റാലി നടക്കും.
(എന്‍ എസ് സജിത്)

deshabhimani 220212

2 comments:

  1. തീരനഗരമായ നാഗപട്ടണത്തില്‍ ചെന്തോരണങ്ങളുടെ നിലയ്ക്കാത്ത അലതീര്‍ത്ത് സിപിഐ എം തമിഴ്നാട് സംസ്ഥാന സമ്മേളനത്തിന് ബുധനാഴ്ച തുടക്കം. 1968ല്‍ സവര്‍ണ ജന്മിമാര്‍ ചുട്ടുകൊന്ന 44 സിപിഐ എം പ്രവര്‍ത്തകരുടെ ധീരസ്മരണ തുടിക്കുന്ന കീഴ്വെണ്‍മണി ഗ്രാമം ഉള്‍ക്കൊള്ളുന്ന ജില്ലയിലാണ് 20-ാം സംസ്ഥാന സമ്മേളനം. സുനാമിയെ അതിജീവിച്ച നാഗപട്ടണത്തെ വെണ്‍മണി നഗറിലെ ജ്യോതിബസു നഗര്‍ (ലളിത മഹല്‍) നാലു ദിവസത്തെ സമ്മേളനത്തിന് സജ്ജമായി. കീഴ്വെണ്‍മണിയിലെ സ്മൃതിമണ്ഡപം, 1960ല്‍ തൂക്കിലേറ്റപ്പെട്ട ചിന്നിയംപാളയത്തെ മില്‍തൊഴിലാളികളുടെ രക്തസാക്ഷി കുടീരം, സേലം ജയില്‍ രക്തസാക്ഷികുടീരം എന്നിവിടങ്ങളില്‍നിന്ന്കായികതാരങ്ങള്‍ കൊണ്ടുവരുന്ന ദീപശിഖകള്‍ ബുധനാഴ്ച രാവിലെ ജ്യോതിബസു നഗറില്‍ എത്തും.

    ReplyDelete
  2. വാഴ്കെ വാഴ്കെ സി പി ഐ എം വാഴ്കെ !

    ReplyDelete