സാമൂഹ്യ വികസന സൂചികയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്. ആരോഗ്യ, സാമ്പത്തിക വികസന സൂചികയിലാണ് കേരളം അഭൂതപൂര്‍വമായ പുരോഗതി നേടിയത്. അഞ്ച് വര്‍ഷം മുമ്പ് സംസ്ഥാനത്തെ സാമൂഹ്യ വികസന സൂചിക 4.3 ആയിരുന്നത് 2011 ല്‍ 13.78 ആയി ഉയര്‍ന്നു. ഇന്ത്യന്‍ പോപ്പുലേഷന്‍ പ്രോജക്ട് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് സാമൂഹ്യ വികസന സൂചികയില്‍ ഇരട്ടിയിലധികം വര്‍ധന ഉണ്ടായി. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികളുടെ ഫലമാണ് വികസന സൂചികയിലെ മുന്നേറ്റത്തിനുള്ള കാരണം. ഭക്ഷണം, ആരോഗ്യം, ക്രമസമാധാനം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, വ്യവസായ വികസനം, പരമ്പരാഗത തൊഴിലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍, ഐ ടി വികസനം, വിഴിഞ്ഞം പദ്ധതിയുടെ പ്രതീക്ഷിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ വികസനം, ഐ ടി കയറ്റുമതി, ആഗോള വികസന പാതയില്‍ എത്തിപ്പെടാന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ എന്നിവയാണ് സാമൂഹ്യ വികസന സൂചികയില്‍ മുന്തിയ സ്ഥാനത്ത് എത്തിച്ചത്. നഗരവാസികളുടെ ജീവിത പ്രതീക്ഷാ തോതും മറ്റേത് സംസ്ഥാനത്തോടും കിടപിടിക്കുന്നതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സമൂഹത്തിലെ പാവപ്പെട്ടവരുടെ ജീവിത നിലവാരത്തിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാര്യമായ പുരോഗതിയാണ് ഉണ്ടായി. ചേരികളിലെ ജനങ്ങളുടെ ജീവിതത്തിലും പുരോഗതി ഉണ്ടായി. കേരള സുസ്ഥിര നഗര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിരവധി കോളനികള്‍ നവീകരിച്ചു. ഇതിന്റെ ഫലമായി ഉന്നത നിലവാരത്തിലുള്ള സമൂഹ്യ ജീവിതം ചേരികളിലെ താമസക്കാര്‍ക്ക് ഉറപ്പാക്കാനും കഴിഞ്ഞ സര്‍ക്കാരിന് കഴിഞ്ഞു.
ഗുണനിലവാരമുള്ള ഭക്ഷ്യ ധാന്യങ്ങള്‍ കുറഞ്ഞ വിലയില്‍ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളും അത് ഉപയോഗപ്പെടുത്താന്‍ ജനങ്ങള്‍ കാണിച്ച താല്‍പ്പര്യവും റിപ്പോര്‍ട്ടില്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി അവശ്യ ഭക്ഷ്യവസ്തുക്കള്‍ക്കായി ചെലവാക്കിയിരുന്ന പണത്തിന്റെ നല്ലൊര് ഭാഗം സമ്പാദിക്കാന്‍ കഴിഞ്ഞു. ഇത്തരം ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ ജനങ്ങളില്‍ സമ്പാദ്യശീലം വര്‍ധിപ്പിച്ചു.
ആരോഗ്യമുള്ള സമൂഹത്തില്‍ മാത്രമേ സുസ്ഥിര വികസനം സാധ്യമാകൂ എന്ന വിധത്തിലുള്ള പരിഷ്‌കാരങ്ങളാണ് ആരോഗ്യ മേഖലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജില്ലയിലെ ആരോഗ്യ മേഖലയില്‍ നടപ്പാക്കിയത്. പോഷക മൂല്യങ്ങള്‍ അടങ്ങിയ ആഹാര പദാര്‍ഥങ്ങളുടെ ദൗര്‍ലഭ്യം സമൂഹത്തിന്റെ വികസനത്തിന് വിലങ്ങ്തടിയായി നിന്നു. ഈ സ്ഥിതി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികള്‍ നടപ്പാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ ഉച്ചഭക്ഷണ സംവിധാനം നടപ്പാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അംഗന്‍വാടികളില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കി. പ്രിപ്രൈമറി, പ്രൈമറി എന്നി വിഭാഗങ്ങളിലുള്ള സ്‌കൂളുകളിലും കുട്ടികള്‍ക്ക് വിനോദത്തിനും വിജ്ഞാനത്തിനും ഉതകുന്ന നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കി.
സ്‌കൂളുകളില്‍ നടപ്പാക്കിയ ഹെല്‍ത്ത് സ്‌കീം, ചികിത്സാ സഹായ പദ്ധതിയായ കാന്‍സര്‍ സുരക്ഷാ പദ്ധതി എന്നിവയും ഏറെ ശ്രദ്ധേയമായി. മാരകമായ രോഗങ്ങള്‍ ബാധിച്ച് അധ്യയനം നിര്‍ത്തുന്ന കുട്ടികളുടെ എണ്ണം അഞ്ച് വര്‍ഷം മുമ്പുവരെ വളരെ കൂടുതലായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് വിവിധ ക്ലാസുകളിലായി ജില്ലയില്‍ 120 മുതല്‍ 210 കുട്ടികള്‍ വരെ വിവിധ ആരോഗ്യ കാരണങ്ങളാല്‍ അധ്യയനം പകുതി വഴിയില്‍ അവസാനിപ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ പഠനം നിര്‍ത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായി.
വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ പദ്ധതികളും ഗുണം ചെയ്തു. ഇതിന്റെ ഫലമായി കഴിഞ്ഞ അധ്യയന വര്‍ഷം കേവലം 17 കുട്ടികള്‍ മാത്രമാണ് ആരോഗ്യ കാരണത്താല്‍ പഠനം നിര്‍ത്തിയതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
വൃദ്ധ ജനങ്ങളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളും സാമൂഹ്യ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഇവരുടെ പുനരധിവാസത്തിനായി സ്ഥാപിക്കുന്ന എല്‍ഡേഴ്‌സ് പാര്‍ക്ക് സംവിധാനം ദേശീയ തലത്തില്‍ തന്നെ ഏറെ ചര്‍ച്ചയാവുകയും കേന്ദ്ര വനിതാ വികസന മന്ത്രാലയം എല്‍ഡേഴ്‌സ് പാര്‍ക്ക് സംവിധാനം ദേശീയ തലത്തില്‍ ആരംഭിക്കാനുള്ള നടപടികളും സ്വീകരിച്ചു.
വിവിധ വിഭാഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ക്ഷേമ നിധികള്‍, സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ എന്നിവയും സംസ്ഥാനത്തെ സാമൂഹ്യ വികസന സൂചികയിലുണ്ടായ ഉയര്‍ച്ചക്കുള്ള മുഖ്യ കാരണമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
(കെ ആര്‍ ഹരി)
janayugom 220212
സാമൂഹ്യ വികസന സൂചികയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്. ആരോഗ്യ, സാമ്പത്തിക വികസന സൂചികയിലാണ് കേരളം അഭൂതപൂര്‍വമായ പുരോഗതി നേടിയത്. അഞ്ച് വര്‍ഷം മുമ്പ് സംസ്ഥാനത്തെ സാമൂഹ്യ വികസന സൂചിക 4.3 ആയിരുന്നത് 2011 ല്‍ 13.78 ആയി ഉയര്‍ന്നു. ഇന്ത്യന്‍ പോപ്പുലേഷന്‍ പ്രോജക്ട് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ReplyDelete