മുഖ്യമന്ത്രിയുടെ മുഖഛായ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് അരക്കോടിയോളം ചെലവിട്ടാണ് ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചത്. പരിപാടി കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും ലഭിച്ച അപേക്ഷകളില്‍ കാര്യമായ നടപടി ഉണ്ടായില്ല. പരിപാടിയിലേക്ക് ലഭിച്ച അപേക്ഷകളില്‍ ധനസഹായത്തിനുള്ളവ മാത്രമാണ് പരിഗണിച്ചത്. ഇതുതന്നെ അരക്കോടിയോളം രൂപയുടെ സഹായം ഇനിയും വിതരണം ചെയ്യാനുണ്ട്. ഇതിനുള്ള സര്‍ക്കാര്‍ അലോട്ട്മെന്റ് ലഭിക്കാത്തതാണ് സഹായ വിതരണം വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ചികിത്സാസഹായം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് വീടും സ്ഥലവും കിട്ടുന്നതിനാണ്. എന്നാല്‍ ഇത്തരം അപേക്ഷകള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വഴി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരിച്ചയച്ചു. ഗ്രാമസഭകള്‍ പാസാക്കിയ പട്ടികയില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ സഹായം നല്‍കാനാവില്ലെന്ന മറുപടിയാണ് ഇവിടെനിന്നും അപേക്ഷകര്‍ക്ക് ലഭിക്കുന്നത്. ഇതും തീര്‍പ്പാക്കിയതിന്റെ പട്ടികയിലാണ് അധികൃതര്‍ ഉള്‍പ്പെടുത്തുന്നത്.
കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ വീടിനും സ്ഥലത്തിനും അപേക്ഷ നല്‍കിയവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കലക്ടര്‍ അധികൃതരോട് നിര്‍ദേശിച്ചെങ്കിലും ഗ്രാമസഭകള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇത് സാധ്യമാകില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍ . ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പരിപാടിയില്‍ ലഭിച്ച പതിനായിരത്തോളം അപേക്ഷകളും തീരുമാനമാകാതെ കെട്ടിക്കിടക്കുകയാണ്.
deshabhimani 040212
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കുമുമ്പ് ദുരിതാശ്വാസ നിധിയില്‍നിന്ന് ചികിത്സാസഹായംതേടി സമര്‍പ്പിച്ച അപേക്ഷകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നു. ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച അപേക്ഷകളില്‍ ചികിത്സാസഹായം ഒഴികെ മറ്റാവശ്യങ്ങള്‍ക്കുള്ള അപേക്ഷകളില്‍ അനുകൂലമായ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം.
ReplyDelete