Sunday, June 3, 2012
30 ശതമാനം വര്‍ധനയ്ക്ക് ശുപാര്‍ശ; മദ്യവും ഇനി പൊള്ളും
സംസ്ഥാനത്ത് മദ്യവില വര്‍ധിപ്പിക്കുന്നു. ബീവറേജസ് കോര്‍പറേഷന് മദ്യം വിതരണംചെയ്യുന്ന സ്വകാര്യ ഡിസ്റ്റിലറി ഉടമകളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണിത്. അസംസ്കൃതവസ്തുക്കളുടെ വിലയ്ക്ക് അനുസൃതമായി വില കൂട്ടണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കോര്‍പറേഷന്‍ തീരുമാനമെടുത്ത് സര്‍ക്കാരിന്റെ പരിഗണനയ്ക്കു വിട്ടിരിക്കയാണ്. ഡിസ്റ്റിലറികളുമായി നിലവിലുള്ള കരാര്‍ ഈ മാസം 30നാണ് അവസാനിക്കുക. മദ്യവില 30 ശതമാനം ഉയര്‍ത്താനാണ് ബീവറേജസ് കോര്‍പറേഷന്‍ തീരുമാനിച്ചതെന്ന് അറിയുന്നു. ഇതിന് കാബിനറ്റിന്റെ അംഗീകാരം വേണം. വില റൗണ്ട് ചെയ്യുന്നതിന്റെ ഭാഗമായി ഒരിനത്തിനും അഞ്ചുരൂപയില്‍ അവസാനിക്കുന്ന വിലയുണ്ടാവില്ല. ഔട്ട്ലെറ്റുകളില്‍ അഞ്ചുരൂപയെച്ചൊല്ലിയുള്ള തര്‍ക്കം ജീവനക്കാര്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ മറവില്‍ മിക്കയിനങ്ങള്‍ക്കും അഞ്ചുരൂപ ചുളുവില്‍ വര്‍ധിപ്പിക്കണമെന്നതാണ് ബീവറേജസ് കോര്‍പറേഷന്റെ ശുപാര്‍ശകളില്‍ പ്രധാനം.
ബ്രാന്‍ഡിയിലെ ജനപ്രിയ ഇനങ്ങളായ മക്ഡവല്‍, ഹണീബീ, ബിജോയ്സ്, അഡ്മിറല്‍, ടോപ്സ്റ്റാര്‍ തുടങ്ങിയവയ്ക്ക് വില കൂടും. മികച്ച ഗുണമേന്മയുള്ള ചില മദ്യയിനങ്ങള്‍ ഇപ്പോള്‍ ബീവറേജ് ഔട്ട്ലെറ്റുകളില്‍ ലഭിക്കുന്നില്ല. ഉദ്യോഗസ്ഥരും ബാര്‍ ഉടമകളും തമ്മിലുള്ള ഒത്തുകളി മൂലം ഇവ ബാറുകളിലേക്ക് മാറ്റുകയാണ്. കൂടുതല്‍ വില്‍പ്പനയുള്ള ജനപ്രിയ ഇനങ്ങള്‍ക്കും ഈ അവസ്ഥ വരുമെന്നാണ് സൂചന. മദ്യ ഉപഭോഗം കുതിച്ചുയരുന്ന സംസ്ഥാനത്ത് പ്രതിവര്‍ഷം 6500 കോടിയിലധികം രൂപയുടെ വില്‍പ്പനയുണ്ട്. വീര്യമുള്ള മദ്യത്തിന് 100 ശതമാനവും ബിയറിന് 50 ശതമാനവുമാണ് വില്‍പ്പന നികുതി. പത്തു ശതമാനം സെസ്സും ഈടാക്കുന്നു. നിലവില്‍ മാന്‍ഷന്‍ഹൗസ് ബ്രാന്‍ഡി ലിറ്ററിന് 555 രൂപയാണ്. 750 എംഎല്ലിന് 490ഉം 500 എംഎല്ലിന് 265 രൂപയുമാണ്. ക്വാര്‍ട്ടറിന് 125രൂപ. മക്ഡവല്‍ ബ്രാന്‍ഡിക്ക് ലിറ്ററിന് 415. 750 എംഎല്ലിന്335. അരലിറ്ററിന് 210. 375 എംഎല്ലിന് 170. 180 എംഎല്ലിന് 85രൂപ. മാക്ഡവല്‍ റമ്മിന് ലിറ്ററിന് 380. അരലിറ്ററിന് 195 രൂപ. ക്വാര്‍ട്ടറിന് 75. ജനപ്രിയബ്രാന്‍ഡായ ഓള്‍ഡ് കാസ്കിന് ലിറ്ററിന് 330 രൂപയാണ്. നിലവില്‍ വന്‍വിലയുള്ള മദ്യത്തിന് വീണ്ടും വില വര്‍ധിപ്പിക്കുന്നത് ഉപയോക്താക്കളുടെ കീശ ചോര്‍ത്തും. വ്യാജമദ്യത്തിന്റെ വ്യാപനത്തിനും ഇടയാക്കും. മദ്യത്തിന്റെ വീര്യത്തില്‍ വ്യത്യാസം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ പുതിയ കരാര്‍വയ്ക്കുമ്പോള്‍ ഡിസ്റ്റിലറി ഉടമകളുടെ താല്‍പര്യത്തിന് മുന്‍തൂക്കം ലഭിക്കാന്‍ സാധ്യതയുണ്ട്.
deshabhimani 030612
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)

ReplyDelete