തൊടുപുഴയില്‍ വിദ്യാര്‍ഥിമാര്‍ച്ചിനുനേരെ പൊലീസ് ലാത്തിച്ചാര്‍ജ്. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് രാജന്റെ ഘാതകരെ സംരക്ഷിക്കുന്ന പൊലീസ് നിലപാടില്‍ പ്രതിഷേധിക്കാന്‍ തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് എസ്എഫ്ഐ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിനുനേരെയാണ് പൊലീസ് മൃഗീയമായി ലാത്തി വീശിയത്. വിദ്യാര്‍ഥിനേതാക്കളും വഴിയാത്രക്കാരുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ എസ്എഫ്ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു കൈപ്പന്റെ പരിക്ക് ഗുരുതരമാണ്. ബിനു കൈപ്പനുപുറമെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം സാജന്‍ മാത്യു, ജില്ലാ സെക്രട്ടറി ജോബി ജോണി, പ്രസിഡന്റ് മജു ജോര്‍ജ്, മുട്ടം പോളിടെക്നിക് യൂണിറ്റ് സെക്രട്ടറി ഇ യു ശരത്, ഓട്ടോറിക്ഷ തൊഴിലാളി തോമസ് മാത്യു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ മജു ജോര്‍ജിനെ തൊടുപുഴ സഹകരണ ആശുപത്രിയിലും മറ്റുള്ളവരെ ചാഴികാട്ട് ആശുപത്രിയും പ്രവേശിപ്പിച്ചു. ഇവര്‍ക്കുപുറമെ നിരവധി വിദ്യാര്‍ഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും ലാത്തിയടിയേറ്റു. സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രമിച്ചവരെയും പൊലീസ് മര്‍ദിച്ചു.
ബിനു കൈപ്പനെയും മറ്റ് വിദ്യാര്‍ഥിനേതാക്കളെയും പൊലീസ് വളഞ്ഞിട്ട് മര്‍ദിച്ചു. ബിനുവിന്റെ തലയില്‍ ആഴത്തില്‍ മുറിവേറ്റു. എസ്എഫഐ സംസ്ഥാന സെക്രട്ടറിയറ്റംഗം സാജന്‍ മാത്യുവിന് തലയ്ക്കും കൈക്കുമാണ് പരിക്ക്. അടുത്തദിവസം ജനിച്ച കുഞ്ഞിന് കൊതുക്വല വാങ്ങാനെത്തിയപ്പോഴാണ്് ഓട്ടോ തൊഴിലാളിയായ പെരുമ്പിള്ളിച്ചിറ സ്വദേശി തോമസ് മാത്യുവിനെ പൊലീസ് മര്‍ദിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച തോമസിനെ പിന്‍തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. പൊലീസ് ലാത്തി വീശിയതോടെ വിദ്യാര്‍ഥികള്‍ ചിതറിയോടി. അവരെ പിന്‍തുടര്‍ന്ന പൊലീസ് ഗാന്ധി സ്ക്വയറിനുസമീപം വരെയെത്തി മര്‍ദിച്ചു. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് ഓടിമാറിയവരെയും അടിച്ചു. സംഭവമറിഞ്ഞ് ടൗണില്‍ പലയിടങ്ങളില്‍നിന്നായി ഓടിയെത്തിയ ഡിവൈഎഫ്ഐ, സിഐടിയു പ്രവര്‍ത്തകര്‍ക്കും പൊലീസ് മര്‍ദനമേറ്റു.
വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍നിന്ന് പഠിപ്പുമുടക്കി തൊടുപുഴയിലെത്തിയ വിദ്യാര്‍ഥികള്‍ തൊടുപുഴ-പാലാ റോഡിലെ കെ എസ് കൃഷ്ണപിള്ള സ്മാരകന്ദിരത്തിന് സമീപം കേന്ദ്രീകരിച്ച് അവിടെനിന്ന് പ്രകടനമായാണ് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് ചെയ്തത്. തൊടുപുഴ ടൗണില്‍ പാലത്തിന് മുന്നില്‍ ബാരിക്കേഡ് തീര്‍ത്ത് പൊലീസ് മാര്‍ച്ചിനെ തടഞ്ഞു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും പൊലീസ് ലാത്തി വീശുകയുമായിരുന്നു. അടിയേറ്റുവീണവരെ സഹപ്രവര്‍ത്തകര്‍ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശേഷിച്ചവര്‍ കൂട്ടംകൂടിനിന്ന് പൊലീസ് ഭീകരതയില്‍ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ചു. മര്‍ദനമേറ്റ് നിലത്തുവീണ സാജന്‍ മാത്യു അടിയുടെ വേദനയിലും മാര്‍ച്ച് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ഥികള്‍ പ്രകടനമായി മടങ്ങി. ഇതിനിടെ ടൗണിലെ പലയിടങ്ങളില്‍നിന്നായി എത്തിയ യുവാക്കള്‍ സംഘടിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ പൊലീസ് ഭീകരതയ്ക്കെതിരെ പ്രകടനം നടത്തി. തുടര്‍ന്നുചേര്‍ന്ന യോഗത്തില്‍ സിപിഐ എം തൊടുപുഴ എരിയ കമ്മിറ്റിയംഗം കെ എം ബാബു സംസാരിച്ചു. വൈകിട്ടും ഡിവൈഎഫ്ഐ നേതൃത്വത്തില്‍ പട്ടണത്തില്‍ പ്രകടനം നടന്നു.
കൊലപാതകികള്‍ക്ക് സംരക്ഷണം; പ്രതിഷേധിക്കുന്നവര്‍ക്ക് ലാത്തിയടി
തൊടുപുഴ: എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് രാജന്റെ കൊലപാതകികള്‍ക്ക് മൂന്നുമാസമായി പൊലീസ് സംരക്ഷണം. ഇത് ചോദ്യം ചെയ്ത് തൊടുപുഴയില്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം. മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരില്‍ തമിഴ് തൊഴിലാളികള്‍ക്കുനേരെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ ചോദ്യം ചെയ്തതിന്റെ പേരിലാണ് അക്രമികള്‍ അനീഷ് രാജനെ കൊലക്കത്തിക്കിരയാക്കിയത്. യൂത്ത് കോണ്‍ഗ്രസുകാര്‍ മര്‍ദിച്ച തൊഴിലാളികളെ ആശുപത്രിയിലെത്തിക്കാന്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയ അനീഷിനെ നെടുങ്കണ്ടം കാമാഷിവിലാസത്ത് വച്ച് കോണ്‍ഗ്രസ് അക്രമികള്‍ കുത്തിക്കൊലപ്പെടുത്തിയത്. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്. അനീഷിന്റെ കൊലപാതകം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് പ്രധാന പ്രതികളിലൊരാളെപ്പോലും പിടിച്ചില്ല. ഇതിനെതിരെ അനീഷിന്റെ അമ്മ സിബിഐ അന്വേഷണം ആവശ്യപെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
കൊലപാതകം സംബന്ധിച്ച ഗൂഢാലോചനയില്‍ പി ടി തോമസ് എംപിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് വ്യക്തമായിട്ടും അതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ തയ്യാറാകാത്ത പൊലീസ് മരിച്ച അനീഷിനെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എംപിയുടെയും കോണ്‍ഗ്രസ്നേതാക്കളുടെയും ഇംഗിതത്തിന് വഴങ്ങിയാണ് പൊലീസ് ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തങ്ങളുടെ നേതാവിനെ കൊലക്കത്തിക്കിരയാക്കിയവരെയും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്്. ഇവരെ വഴിയില്‍ തടഞ്ഞ പൊലീസ് കിരാതമായ മര്‍ദനം നടത്തുകയായിരുന്നു. മാര്‍ച്ചില്‍ അണിനിരന്ന വിദ്യാര്‍ഥികളെ പൊലീസ് നേരിട്ട രീതി കണ്ടുനിന്നവരുടെയും പ്രതിഷേധത്തിനിടയാക്കി. നാളെയുടെ വാഗ്ദാനങ്ങളെ തെരുവിലിട്ട് പട്ടിയെപ്പോലെ തല്ലാന്‍ പൊലീസിന് ഒരുമടിയുമുണ്ടായില്ല.
നഗരത്തില്‍ പൊലീസ് തീര്‍ത്തത് ഭീകരാന്തരീക്ഷം
തൊടുപുഴ: വിദ്യാര്‍ഥികളെ തെരുവില്‍ മൃഗീയമായി തല്ലച്ചതച്ച പൊലീസ് നഗരത്തില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ഒരുക്കിയത് ഭീകരാന്തരീക്ഷം. വന്‍ പൊലീസ് സന്നാഹം ഒരുക്കി രാവിലെ മുതല്‍തന്നെ നഗരം കൈയിലൊതുക്കിയ പൊലീസ്് വാഹനഗതാഗതവും നേരത്തെ മുതല്‍ തടഞ്ഞു. എസ്എഫ്ഐ മാര്‍ച്ചിനെ നേരിടാന്‍ സാധാരണ കാണാത്ത വന്‍ പൊലീസ് സംഘത്തെയാണ് രാവിലെ മുതല്‍ നഗരത്തിന്റെ പ്രധാനകേന്ദ്രങ്ങളില്‍ വിന്യസിച്ചത്. മാര്‍ച്ച് ആരംഭിച്ച പാലാ റോഡിലെ കെഎസ് കൃഷ്ണപിള്ള സ്മാരകമന്ദിരത്തിനു സമീപം നേരത്തെ തന്നെ പൊലീസ് സംഘം നിലയുറപ്പിച്ചു. മാര്‍ച്ച് കടന്നുപോയ വഴിയിലുടനീളം പൊലീസ്് സംഘം കാവല്‍നിന്നു.
മാര്‍ച്ച് തുടങ്ങുന്ന സമയം സംബന്ധിച്ച് പൊലീസിന് വ്യക്തമായ വിവരം നല്‍കിയിരുന്നെങ്കിലും അതിനും രണ്ടുമുണിക്കൂര്‍ മുമ്പേ തൊടുപുഴ പട്ടണത്തിലെ പ്രധാനിരത്തിലൂടെയുള്ള ഗതാഗതം പൊലീസ് പൂര്‍ണമായി നിരോധിച്ചു. ഇത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. വാഹനങ്ങള്‍ കടന്നുവരാന്‍ കഴിയാതെ ക്ലേശിച്ചു. കാല്‍നടക്കാരും ബുദ്ധിമുട്ടിലായി. സ്കൂള്‍ തുറന്ന ദിവസമായിരുന്നതിനാല്‍ കുട്ടികളുമായി ടൗണിലെത്തിയ രക്ഷിതാക്കളും വലഞ്ഞു. വിദ്യാര്‍ഥികളെ വളഞ്ഞിട്ടടിച്ച പൊലീസ്് ഗതാഗതം തടസ്സപ്പെടുത്തി അതിന്റെ കുറ്റവും എസ്എഫ്ഐയുടെ തലയില്‍ വെയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഓട്ടോറിക്ഷ തൊഴിലാളിക്കും ക്രൂരമര്‍ദനം
തൊടുപുഴ: അടുത്തദിവസം ജനിച്ച കുഞ്ഞിന് കൊതുകുവല വാങ്ങാന്‍ ടൗണിലെത്തിയ ഓട്ടോറിക്ഷ തൊഴിലാളിക്കും പൊലീസിന്റെ ക്രൂരമര്‍ദനം. മുതലക്കോടത്ത് ഓട്ടോറിക്ഷ ഓടിക്കുന്ന തോമസ്കുട്ടി എന്ന തോമസ് മാത്യുവിനാണ് മുഖത്ത് ലാത്തിയടിയേറ്റത്. നെറ്റി പൊട്ടി ചോര വാര്‍ന്ന തോമസ്കുട്ടിയെ വിദ്യാര്‍ഥികളാണ് തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലാക്കിയത്. നെറ്റിയില്‍ തുന്നലുകളുമായി ഇദ്ദേഹം ചികിത്സയിലാണ്. അടുത്ത ദിവസമാണ് തോമസ്കുട്ടിക്ക് കുഞ്ഞ് പിറന്നത്. ആശുപത്രിയില്‍നിന്ന് ഭാര്യക്കും കുഞ്ഞിനും ഡിസ്്ചാര്‍ജ് കിട്ടിയത് രാവിലെയായിരുന്നു. വീട്ടിലെത്തുമ്പോള്‍ കുഞ്ഞിന് കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ കുടയുടെ രൂപത്തിലുള്ള കൊതുക്വല വാങ്ങാനാണ് ടൗണിലേക്ക് വന്നത്. വിദ്യാര്‍ഥികളെ ഓടിച്ചിട്ട് മര്‍ദിച്ച പൊലീസ് തോമസ്കുട്ടിയേയും അടിച്ചുവീഴ്ത്തുകയായിരുന്നു.
പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം- വി എസ്
തിരു: അനീഷ് രാജന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ലാത്തിച്ചാര്‍ജ് അപലപനീയമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മര്‍ദനത്തിന് നേതൃത്വം നല്‍കിയ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. അനീഷ് രാജനെ കൊലചെയ്തവരെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അറസ്റ്റ് ചെയ്യാത്തത് പൊലീസും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ്. ഇതിനെതിരായി വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തെ ബലംപ്രയോഗിച്ച് തടയാനുള്ള ശ്രമം അപലപനീയമാണെന്ന് വി എസ് പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 060512
തൊടുപുഴയില്‍ വിദ്യാര്‍ഥിമാര്‍ച്ചിനുനേരെ പൊലീസ് ലാത്തിച്ചാര്‍ജ്. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് രാജന്റെ ഘാതകരെ സംരക്ഷിക്കുന്ന പൊലീസ് നിലപാടില്‍ പ്രതിഷേധിക്കാന്‍ തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് എസ്എഫ്ഐ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിനുനേരെയാണ് പൊലീസ് മൃഗീയമായി ലാത്തി വീശിയത്. വിദ്യാര്‍ഥിനേതാക്കളും വഴിയാത്രക്കാരുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ എസ്എഫ്ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു കൈപ്പന്റെ പരിക്ക് ഗുരുതരമാണ്. ബിനു കൈപ്പനുപുറമെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം സാജന്‍ മാത്യു, ജില്ലാ സെക്രട്ടറി ജോബി ജോണി, പ്രസിഡന്റ് മജു ജോര്‍ജ്, മുട്ടം പോളിടെക്നിക് യൂണിറ്റ് സെക്രട്ടറി ഇ യു ശരത്, ഓട്ടോറിക്ഷ തൊഴിലാളി തോമസ് മാത്യു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ മജു ജോര്‍ജിനെ തൊടുപുഴ സഹകരണ ആശുപത്രിയിലും മറ്റുള്ളവരെ ചാഴികാട്ട് ആശുപത്രിയും പ്രവേശിപ്പിച്ചു. ഇവര്‍ക്കുപുറമെ നിരവധി വിദ്യാര്‍ഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും ലാത്തിയടിയേറ്റു. സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രമിച്ചവരെയും പൊലീസ് മര്‍ദിച്ചു.
ReplyDelete