Tuesday, June 5, 2012

തൊഴിലുറപ്പു പദ്ധതി അധികകാലം തുടരാനാകില്ലെന്ന് ജയറാം രമേഷ്


മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി അധികകാലം തുടരാനാകില്ലെന്ന് കേന്ദ്ര ഗ്രാമവികസനമന്ത്രി ജയറാം രമേഷ്. പദ്ധതിയില്‍ നടക്കുന്നത് കുഴിയെടുക്കലും മണ്ണിട്ട് മൂടലുമാണെന്ന് മന്ത്രി പരിഹസിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ ഓണ്‍ലൈന്‍ മാസികയായ യുവദേശിന് നല്‍കിയ അഭിമുഖത്തിലാണ് യുപിഎ സര്‍ക്കാര്‍ അഭിമാനപരിപാടിയായി കൊണ്ടാടുന്ന പദ്ധതിക്കെതിരെ ജയറാം രമേഷ് തുറന്നടിച്ചത്.

വര്‍ഷത്തില്‍ 100 ദിവസം തൊഴില്‍ നല്‍കാന്‍ കഴിയുമോ എന്ന കാര്യം കണ്ടറിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. എട്ട് ശതമാനം കുടുംബങ്ങള്‍ക്ക് മാത്രമാണ് പദ്ധതിയനുസരിച്ച് 100 ദിവസം തൊഴില്‍ നല്‍കാനായത്. ""കുഴിയെടുക്കാന്‍ മണ്ണു നീക്കുകയും പിന്നീട് മണ്ണിട്ടു നികത്തുകയുമാണ് ചെയ്യുന്നത്. എന്നിട്ട് അതിനെ തൊഴില്‍ എന്നു വിളിക്കുന്നു. ഞാന്‍ ഇത് അംഗീകരിക്കുന്നില്ല."" ജയറാം രമേഷ് പറഞ്ഞു. വര്‍ഷത്തില്‍ 100 ദിവസം തൊഴില്‍ നല്‍കാന്‍ പരിമിതിയുണ്ട്. കുളങ്ങള്‍ നവീകരിച്ചും കുഴിയെടുത്തും വനവല്‍ക്കരണം നടത്തിയും തൊഴിലുറപ്പാക്കാന്‍ കഴിയില്ല. ഒന്നോ രണ്ടോ വര്‍ഷത്തിനകം ഇക്കാര്യം വ്യക്തമാകും. കാര്‍ഷിക വേതനം ഉയര്‍ത്തിയതില്‍ പദ്ധതി വഹിച്ച പങ്ക് വലുതാണെന്ന് ജയറാം രമേഷ് പറഞ്ഞു.

deshabhimani 050612

No comments:

Post a Comment