Friday, June 1, 2012
സിപിഐ എമ്മിനെ പ്രതിയാക്കുന്ന മാധ്യമങ്ങള്‍ക്ക് കോണ്‍. നേതാക്കളുടെ നന്ദിപ്രകാശനം
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എമ്മിനെ പ്രതിസ്ഥാനത്ത് അവതരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മാധ്യമങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാക്കളുടെ വാര്‍ത്താസമ്മേളനത്തില്‍ പ്രത്യേക നന്ദി പ്രകാശനം. എ സി ജോസ്, എം ഐ ഷാനവാസ് എംപി എന്നിവര്‍ എറണാകുളം പ്രസ്ക്ലബ്ബില്‍ നടത്തിയ വ്യത്യസ്ത പത്രസമ്മേളനങ്ങളിലാണ് സിപിഐ എമ്മിനെതിരെ വാര്‍ത്ത ചമയ്ക്കുന്ന മാധ്യമങ്ങളെ പ്രകീര്‍ത്തിച്ചത്. ചന്ദ്രശേഖരന്‍വധത്തിന് തൊട്ടുപിന്നാലെ മാധ്യമങ്ങള്‍ ഒന്നായി സിപിഐ എമ്മിനെ ഭീകരപ്രസ്ഥാനമായി തുറന്നുകാട്ടിയെന്ന് എം ഐ ഷാനവാസ് പറഞ്ഞു. അവിടെനിന്നുള്ള ഓരോ വാര്‍ത്തയും പ്രത്യേകം നല്‍കാന്‍ ശ്രദ്ധിച്ചു. ചന്ദ്രശേഖരന്റെ ഭാര്യയുടെയും മകന്റെയും അവസ്ഥ ജനങ്ങളിലെത്തിച്ച് സിപിഐ എമ്മിനെക്കുറിച്ച് വ്യത്യസ്ത ചിത്രം സൃഷ്ടിച്ചു. കേസ് സിപിഐ എമ്മിനെതിരെ തിരിച്ചുവിടുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്കുവഹിച്ചെന്നും എം ഐ ഷാനവാസ് പറഞ്ഞു. കോണ്‍ഗ്രസ് കൊന്നിട്ടുണ്ടെന്ന് എം എം ഹസന്‍ പറഞ്ഞിട്ടില്ലെന്ന് ഒരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ ശക്തമായി ഇടപെട്ടതുകൊണ്ടുമാത്രമാണ് സിപിഐ എമ്മിനെതിരായ കേസുകള്‍ പുറത്തുവന്നതെന്ന് എ സി ജോസ് പറഞ്ഞു. ഫസല്‍, ഷുക്കൂര്‍ വധങ്ങള്‍വരെയുള്ള സംഭവങ്ങള്‍ മുന്‍കൂട്ടി അറിയാതിരുന്ന സംസ്ഥാന പൊലീസ് ഇന്റലിജന്‍സ് പരാജയമാണ്. അക്കാലത്തെ പൊലീസ് മേധാവികളെയും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും എ സി ജോസ് പറഞ്ഞു.
deshabhimani 310512
Labels:
ഓഞ്ചിയം,
കോണ്‍ഗ്രസ്
Subscribe to:
Post Comments (Atom)
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എമ്മിനെ പ്രതിസ്ഥാനത്ത് അവതരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മാധ്യമങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാക്കളുടെ വാര്‍ത്താസമ്മേളനത്തില്‍ പ്രത്യേക നന്ദി പ്രകാശനം
ReplyDelete