Tuesday, June 12, 2012
അട്ടപ്പാടി: എല്‍ഡിഎഫിന്റെ നേട്ടങ്ങള്‍ അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ് കുറ്റസമ്മതം
എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചതായി യുഡിഎഫിന്റെ കുറ്റസമ്മതം. രമേശ് ചെന്നിത്തലയുടെ ഊര്സന്ദര്‍ശന പരിപാടിയുടെ ഭാഗമായി സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്. എല്‍ഡിഎഫ് നടപ്പാക്കിയ വിവിധ പദ്ധതികള്‍ ഒരു വര്‍ഷത്തെ യുഡിഎഫ് ഭരണത്തില്‍ തകര്‍ന്നതായി നിവേദനത്തില്‍ പറയുന്നു. ഉന്നതനിലവാരത്തില്‍ ആദിവാസി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യലിറ്റി ഹോസ്പിറ്റല്‍. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ ഈ മാതൃകാ സ്ഥാപനത്തിന്റെ കഥ കഴിഞ്ഞു. ഇപ്പോള്‍ ഒരു മുന്നാം കിട ലോഡ്ജിനു തുല്യമാണ് ഈ ഹോസ്പിറ്റല്‍. വിധവ, വാര്‍ധക്യകാല പെന്‍ഷനുകള്‍ വളരെക്കാലമായി ലഭിക്കുന്നില്ലെന്ന് യുഡിഎഫ് നേതൃത്വം വിലപിക്കുന്നു. ആദിവാസികള്‍ പകര്‍ച്ചവ്യാധി, സിക്കിള്‍സെല്‍അനീമിയ, ക്ഷയരോഗം എന്നിങ്ങനെ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായും നിവേദനത്തില്‍ പറയുന്നു. എന്നാല്‍ എല്‍ഡിഎഫ് ഭരണത്തില്‍ ആദിവാസി മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും വിദഗ്ധ ചികിത്സയും ലഭ്യമാക്കിയിരുന്നു.
ഡെങ്കിപ്പനിയടക്കമുള്ള പകര്‍ച്ച വ്യാധികളുടെ ഭീതിയിലാണ് നാട്ടുകാര്‍. മഞ്ഞപ്പിത്തം ബാധിച്ച് ഷോളയൂരില്‍ 12 വയസ്സായ ആദിവാസി ബാലന്‍ മരിച്ചു. അട്ടപ്പാടിയില്‍ വ്യാജ മദ്യം ഒഴുക്കുന്നുവെന്നും കോണ്‍ഗ്രസ് പറയുന്നു. യുഡിഎഫ് അധികാരത്തിലെത്തിയ ശേഷം ഫലപ്രദമായ റെയ്ഡുകള്‍ നടത്താറില്ല. വ്യാജമദ്യ ലോബിയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുയും ചെയ്യുന്നു. കാറ്റടി പദ്ധതി സംബന്ധിച്ച് ആദിവാസികളുടെ ആശങ്കമാറ്റണമെന്ന് ചെന്നിത്തലക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നുണ്ട്. എല്‍ഡിഎഫ് ഭരണകാലത്താണ് കാറ്റാടി പദ്ധതിയുമായി ബന്ധപ്പെ പ്രശ്നം ഉയര്‍ന്നത്. എല്‍ഡിഎഫ് സര്‍ക്കര്‍ ഉടന്‍ ഉന്നത തല അന്വേഷണം പ്രഖ്യാപിക്കുകയും ഭൂമി സര്‍വേ ചെയ്യാന്‍ നടപടി ആരംഭിക്കുകയും ചെയ്തു. വളരെ വേഗം മുന്നേറിയ ഈ പ്രക്രിയ യുഡിഎഫ് വന്നയുടന്‍ അട്ടിമറിച്ചു. സര്‍വേ ഓഫീസ് പൂട്ടി. ഇനി സ്വകാര്യ ഭൂമയില്‍ റിസര്‍വേ വേണ്ടെന്ന് തീരുമാനിച്ചു. ഇന്ത്യക്കാകെ മാതൃകയായ പദ്ധതിയാണ് അഹാഡ്സ് നടപ്പാക്കിയ സമ്പൂര്‍ണ ഊരു വികസന പദ്ധതി. അഹാഡ്സ് പൂട്ടി പദ്ധതി അവസാനിപ്പിച്ചവര്‍ ഊരുവികസനം പാതിവഴിയിലാണെന്ന് പറയുന്നു. ഇങ്ങനെ എല്ലാ മേഖലയിലും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചവര്‍ ചെയ്ത കുറ്റം തുറന്നുസമ്മതിക്കുകയാണ് ചെയ്യുന്നത്.
deshabhimani 110612
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment