പണപ്പെരുപ്പം തുടര്‍ച്ചയായ രണ്ടാം മാസത്തിലും കുതിച്ചുയര്‍ന്നു. ഭക്ഷ്യവസ്തുക്കളുടെ അടക്കം ഒട്ടുമിക്ക സാധനങ്ങളുടെയും വിലവര്‍ധനിരക്ക് ഒരുമാസത്തിനിടെ വീണ്ടും കൂടി. മെയില്‍ പണപ്പെരുപ്പം 7.55 ശതമാനമായി ഉയര്‍ന്നു. ഏപ്രിലില്‍ 7.23 ശതമാനമായിരുന്നു. മൊത്ത ഭക്ഷ്യ പണപ്പെരുപ്പം മെയില്‍ 10.74 ശതമാനമായി ഉയര്‍ന്നു. എപ്രിലില്‍ ഇത് 10.49 ശതമാനമായിരുന്നു.
മുംബൈ ഓഹരിവിപണി സൂചിക സെന്‍സെക്സ് വ്യാഴാഴ്ച 203 പോയിന്റ് ഇടിഞ്ഞു. ദേശീയസൂചിക നിഫ്റ്റി 66.70 പോയിന്റും താഴ്ന്നു. ഡോളറുമായി രൂപയുടെ വിനിമയമൂല്യം 13 പൈസ ഇടിഞ്ഞ് 55.81ല്‍ എത്തി.
രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 5.3 ശതമാനത്തിലേക്ക് ഇടിഞ്ഞെന്ന കണക്ക് നേരത്തെ പുറത്തുവന്നിരുന്നു. വ്യവസായ ഉല്‍പ്പാദനിരക്ക് എപ്രിലില്‍ 0.1 എന്ന ദയനീയാവസ്ഥയിലാണ്. മാന്ദ്യവും പണപ്പെരുപ്പവും ഒന്നിച്ചുവരുന്ന ഇരട്ടപ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നതെന്ന് ആഗോള സാമ്പത്തികക്ഷമത റേറ്റിങ് ഏജന്‍സി മൂഡീസ് വ്യക്തമാക്കി. ഇതോടെ തിങ്കളാഴ്ച ചേരുന്ന റിസര്‍വ് ബാങ്കിന്റെ ധനഅവലോകനയോഗത്തില്‍ അടിസ്ഥാനിരക്കുകള്‍ അര ശതമാനമെങ്കിലും കുറയ്ക്കാനിടയുണ്ടെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 2010 മാര്‍ച്ചിനുശേഷം 2011 ഒക്ടോബര്‍വരെയുള്ള കാലയളവില്‍ 13 തവണ റിസര്‍വ് ബാങ്ക് അടിസ്ഥാനിരക്ക് ഉയര്‍ത്തിയിരുന്നു. വിവിധ പലിശനിരക്കുകള്‍ 3.5 ശതമാനംവരെ ഉയര്‍ന്നതോടെ നിക്ഷേപ, വികസനപദ്ധതികള്‍ കമ്പനികള്‍ മരവിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തു.
മൊത്ത വിലസൂചിക അടിസ്ഥാനമാക്കിയാണ് പണപ്പെരുപ്പം കണക്കാക്കുന്നത്. ഇതില്‍ ഭക്ഷ്യവസ്തുക്കളുടെ ശരാശരി 14.3 ശതമാനം വരും. പച്ചക്കറിവിലയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 49.43 ശതമാനം വര്‍ധനയുണ്ടായി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഉരുളക്കിഴങ്ങിന്റെ വിലയില്‍ മെയിലുണ്ടായ വിലക്കയറ്റം 68.10 ശതമാനം. ഏപ്രിലില്‍ 53.44 ശതമാനമായിരുന്നു. പയര്‍ വര്‍ഗങ്ങള്‍, ഗോതമ്പ് എന്നിവയുടെ വിലയില്‍ കഴിഞ്ഞമാസമുണ്ടായ വര്‍ധന നിരക്ക് യഥാക്രമം 16.61 ശതമാനം, 6.81 ശതമാനം എന്നിങ്ങനെ. മുട്ട, ഇറച്ചി, മത്സ്യം എന്നിവയുടെ വിലയില്‍ ഏപ്രിലില്‍ 17.54 വര്‍ധനയാണ് ഉണ്ടായിരുന്നതെങ്കില്‍ മെയില്‍ 17.89 ശതമാനമായി ഉയര്‍ന്നു. പാല്‍വില കഴിഞ്ഞവര്‍ഷത്തേക്കാള്‍ 11.90 ശതമാനം വര്‍ധിച്ചു. അരി വില 5.07 ശതമാനവും ഭക്ഷ്യധാന്യ വില 5.73 ശതമാനവും കൂടി. ഭക്ഷ്യ എണ്ണയുടെ വിലയില്‍ 10.53 ശതമാനം വര്‍ധനയുണ്ടായി. ഉള്ളി വിലയില്‍ 7.23 ശതമാനം കുറവു രേഖപ്പെടുത്തി. എന്നാല്‍, ഏപ്രിലില്‍ 12.11 ശതമാനമായിരുന്നു വിലക്കുറവ്.
പ്രാഥമിക വസ്തുക്കളുടെ പണപ്പെരുപ്പം രണ്ടക്കം കടന്നു. ഏപ്രിലില്‍ 9.71 ശതമാനമായിരുന്നത് മെയില്‍ 10.88 ശതമാനത്തിലെത്തി. ഫൈബര്‍, എണ്ണക്കുരുക്കള്‍ എന്നിവ അടക്കമുള്ള ഭക്ഷ്യഇതര പ്രാഥമിക വസ്തുക്കളുടെ വില കുതിച്ചുയര്‍ന്നു. ഏപ്രിലില്‍ 1.61 ശതമാനമായിരുന്ന വിലക്കയറ്റം 8.47 ശതമാനത്തിലെത്തി.എണ്ണക്കുരുവിന്റെ വിലയില്‍ മെയില്‍ 19.18 ശതമാനം വര്‍ധനയുണ്ടായി. ഏപ്രിലില്‍ 16.66 ശതമാനമായിരുന്നു. ഇന്ധന, വൈദ്യുതിരംഗത്തെ പണപ്പെരുപ്പം 11.53 ശതമാനമാണ്. ഇരുമ്പിന്റെ വില 14.93 ശതമാനവും അടിസ്ഥാനമൂലകങ്ങളുടെ വില 10.31 ശതമാനവും വര്‍ധിച്ചു. പുകയില ഉല്‍പ്പന്നങ്ങളുടെ വിലയില്‍ 7.80 ശതമാനത്തിന്റെ വര്‍ധനയാണ് ഉള്ളത്. ഭക്ഷ്യ ഇതര ഉല്‍പ്പാദനരംഗത്ത് പണപ്പെരുപ്പം 5.02 ശതമാനം. എപ്രിലില്‍ 5.12 ശതമാനം ആയിരുന്നു.
No comments:
Post a Comment