Monday, September 10, 2012
സിപിഐ എം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് ലീഗ് തീവ്രവാദികള്‍ അടിച്ചുതകര്‍ത്തു
സിപിഐ എം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസായ എ കെ ജി മന്ദിരം ലീഗ് തീവ്രവാദികള്‍ അടിച്ചുതകര്‍ത്തു. തീവയ്ക്കാനും ശ്രമമുണ്ടായി. അക്രമിസംഘത്തിലെ രണ്ടുപേരെ ചന്തേര പൊലീസ് പിടികൂടി. ഇത് മൂന്നാംതവണയാണ് ഓഫീസിനുനേരെ ഒരേരീതിയിലുള്ള ആക്രമണം നടക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ബൈക്കുകളിലെത്തിയ അക്രമികള്‍ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് ഓഫീസിന്റെ താഴത്തെനിലയിലുള്ള എട്ട് പാളി ജനല്‍ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു. അകത്ത് ഉറങ്ങുകയായിരുന്ന ഓഫീസ് സെക്രട്ടറി എം കരുണാകരനും ദേശാഭിമാനി ഏജന്റ് മാമുനി സുജിത്തും ചില്ലുടയുന്ന ശബ്ദംകേട്ടുണര്‍ന്ന് ലൈറ്റിട്ടു. വാതില്‍ തുറന്നപ്പോള്‍ അക്രമിസംഘം ആക്രോശിച്ച് ഓഫീസിനുള്ളിലേക്ക് തള്ളിക്കയറി ഇരുവരെയും ആക്രമിക്കാന്‍ ശ്രമിച്ചു. സമീപത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ തൊഴിലാളികള്‍ ശബ്ദംകേട്ട് എത്തിയപ്പോഴേക്കും അക്രമി കള്‍ ഓഫീസനകത്തേക്ക് തീപ്പന്തമെറിഞ്ഞ് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. പി കരുണാകരന്‍ എംപി, സി കൃഷ്ണന്‍ എംഎല്‍എ എന്നിവരുടെ ഓഫീസും വര്‍ഗ-ബഹുജന സംഘടനാ ഓഫീസും സി പി നാരായണന്‍ സ്മാരക ലൈബ്രറിയും പ്രവര്‍ത്തിക്കുന്ന താഴത്തെ നിലയാണ് തകര്‍ത്തത്.
ഇവിടുന്ന് രക്ഷപ്പെട്ട സംഘം അന്നൂര്‍ ശാന്തിഗ്രാമില്‍ സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും എകെടിഎയുടെയും കൊടിയും കൊടിമരങ്ങളും നശിപ്പിച്ചു. ബൈപ്പാസ് റോഡിലെയും കാരയിലെയും പാര്‍ടി-ബഹുജന സംഘടനാ കൊടിമരങ്ങളും നശിപ്പിച്ച് കാസര്‍കോട് ജില്ലയിലേക്ക് കടന്നപ്പോള്‍ കക്കുന്നത്തുവച്ചാണ് പൊലീസ് അക്രമികളെ പിടികൂടിയത്. മുസ്ലിംലീഗ് പ്രവര്‍ത്തകരായ വെള്ളൂര്‍ പാലത്തരയിലെ മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ലം എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കെഎല്‍ 59 ജി 1659 ബൈക്കും കസ്റ്റഡിയിലെടുത്തു. 2011 ജനുവരി രണ്ടിനും ഇതേരീതിയില്‍ ഓഫീസിന്റെ ജനല്‍ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തിരുന്നു. ഇതിന് രണ്ടുമാസംമുമ്പും ആക്രമണമുണ്ടായി. ഇതേസംഘം രണ്ടാഴ്ചമുമ്പ് വെള്ളൂര്‍ കണിയേരിയില്‍ സിപിഐ എം-ഡിവൈഎഫ്ഐ കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. ഇതില്‍ ഒരു യുവാവിനെ പതാക നശിപ്പിക്കുന്നതിനിടെ പിടികൂടി താക്കീതുചെയ്ത് വിട്ടതാണ്. പയ്യന്നൂര്‍ മുകുന്ദ ആശുപത്രിക്കുസമീപം ആര്‍എസ്എസ് കാര്യാലയത്തിനുമുന്നിലെ കൊടിയും അന്നൂരിലെ ബിജെപി കൊടിയും ഈസംഘം ഞായറാഴ്ച പുലര്‍ച്ചെ നശിപ്പിച്ചിരുന്നു.
deshabhimani 100912
Labels:
മുസ്ലീം ലീഗ്
Subscribe to:
Post Comments (Atom)
സിപിഐ എം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസായ എ കെ ജി മന്ദിരം ലീഗ് തീവ്രവാദികള്‍ അടിച്ചുതകര്‍ത്തു. തീവയ്ക്കാനും ശ്രമമുണ്ടായി. അക്രമിസംഘത്തിലെ രണ്ടുപേരെ ചന്തേര പൊലീസ് പിടികൂടി. ഇത് മൂന്നാംതവണയാണ് ഓഫീസിനുനേരെ ഒരേരീതിയിലുള്ള ആക്രമണം നടക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.
ReplyDelete