Friday, September 28, 2012

പുതിയ പാചകവാതക കണക്ഷന്‍ നല്‍കില്ല


പുതിയ പാചകവാതക കണക്ഷനുകള്‍ നല്‍കുന്നത് എണ്ണക്കമ്പനികള്‍ നിര്‍ത്തി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഈ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയും ഭാരത് പെട്രോളിയവും ഉടന്‍തന്നെ നിരോന ഉത്തരവിറക്കും. നിലവിലുള്ള വരിക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചിട്ട് മതി പുതിയ കണക്ഷന്‍ എന്നതാണ് കമ്പനികളുടെ നിലപാട്.

ഇതിന് അഞ്ചു മാസമെങ്കിലും സമയമെടുക്കും.ഒരുവീട്ടില്‍ തന്നെ പലപേരുകളില്‍ ഒന്നിലേറെ കണക്ഷന്‍ ഉണ്ടെന്നാണ് കമ്പനികളുടെ നിലപാട്. സബ്സിഡിയോടെ പ്രതിവര്‍ഷം ആറു പാചകവാതക സിലിണ്ടറുകള്‍ എന്ന നിബന്ധന നടപ്പാക്കുമ്പോള്‍ ഇത്തരം കണക്ഷനുകള്‍ ഉള്ളവര്‍ക്ക് കുടുതല്‍ സിലിണ്ടര്‍ ലഭിക്കുന്ന സ്ഥിതി വരും.ഇത് തടയാനെന്ന പേരിലാണ് പുതിയ വിലക്ക്.

deshabhimani news

1 comment:

  1. പുതിയ പാചകവാതക കണക്ഷനുകള്‍ നല്‍കുന്നത് എണ്ണക്കമ്പനികള്‍ നിര്‍ത്തി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഈ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയും ഭാരത് പെട്രോളിയവും ഉടന്‍തന്നെ നിരോന ഉത്തരവിറക്കും. നിലവിലുള്ള വരിക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചിട്ട് മതി പുതിയ കണക്ഷന്‍ എന്നതാണ് കമ്പനികളുടെ നിലപാട്.

    ReplyDelete