Wednesday, September 26, 2012

ഫ്രാന്‍സില്‍ ഇനി പിതാവും മാതാവും ഇല്ല


ഫ്രാന്‍സില്‍ ഔദ്യോഗിക രേഖകളില്‍ ഇനിമേലില്‍ 'പിതാവ്' 'മാതാവ്' എന്നീ വാക്കുകള്‍ ഉണ്ടാകില്ല. പകരം മാതാപിതാക്കള്‍ എന്ന പൊതുവാക്കാകും ഉപയോഗിക്കുക.
സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമപ്രാബല്യം നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. തീരുമാനത്തോട് ശക്തമായ എതിര്‍പ്പുകളും ഉയര്‍ന്നിട്ടുണ്ട്.

സ്വവര്‍ഗവിവാഹങ്ങളിലേര്‍പ്പെടുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ പ്രയോഗിക്കാന്‍ 'മാതാപിതാക്കള്‍' എന്ന പൊതുവാക്ക് പ്രയോജനപ്പെടും. വിവാഹം സംബന്ധിച്ച് ഫ്രാന്‍സില്‍ തയ്യാറാക്കിയിട്ടുള്ള കരട്‌നിയമത്തില്‍ ഇങ്ങനെ പറയുന്നു. ''വ്യത്യസ്തമോ ഒന്നു തന്നെയായതോ ആയ ലിംഗത്തില്‍പ്പെട്ട രണ്ടു വ്യക്തികളുടെ കൂടിച്ചേരലാണ് വിവാഹം. ദത്തെടുക്കുന്നതിനുള്ള അവകാശം സ്വവര്‍ഗവിവാഹിതര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെയാണ് പുതിയനിയമം വിഭാവനം ചെയ്യുന്നത്.

സ്വവര്‍ഗ ദമ്പതിമാരേക്കാള്‍ അല്ലാത്ത ദമ്പതിമാര്‍ക്കാണ് കുട്ടിയെ നല്ലതുപോലെ വളര്‍ത്താന്‍ കഴിയുകയെന്നത് ആര്‍ക്കും പറയാനാകില്ലായെന്ന് ഫ്രാന്‍സിലെ കത്തോലിക്കാ പത്രമായ 'ലാ ക്രോയി'ക്ക് അനുവദിച്ച അഭിമുഖത്തില്‍ നിയമമന്ത്രി ക്രിസ്റ്റ്യാനെ തൗബിര പറഞ്ഞു.

സ്വവര്‍ഗവിവാഹങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കം സമൂഹത്തില്‍ വലിയ ഭവിഷ്യത്തുകള്‍ സൃഷ്ടിക്കുമെന്ന് ഫ്രഞ്ച് കത്തോലിക്കാ സഭയുടെ തലവനായ കര്‍ദിനാള്‍ ഫിലിപ്പെ ബര്‍ബാറിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

janayugom 260912

No comments:

Post a Comment