Wednesday, September 26, 2012

ലാവലിന്‍: തുടരന്വേഷണ ഹര്‍ജികള്‍ തള്ളി


ലാവലിന്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി തള്ളി. ജഡ്ജി ടി എസ് പി മൂസതാണ് തുടരന്വേഷണം ആവശ്യപ്പെടുന്ന മൂന്ന് ഹര്‍ജികള്‍ തള്ളിയത്.

ലാവലിന്‍ ഇടപാടില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുന്‍ വൈദ്യുതി മന്ത്രി ജി കാര്‍ത്തികേയനും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ഇവരുടെ പങ്കിനെക്കുറിച്ചു തുടരന്വേഷണം വേണമെന്നുമാണു ഹര്‍ജിക്കാരുടെ ആവശ്യം. ഇടപാടില്‍ മുന്‍ മന്ത്രിമാരായ ടി. ശിവദാസമേനോന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കും പങ്കുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇഎംഎസ് സാംസ്കാരിക വേദി എന്നപേരിലും അഡ്വ. നെയ്യാറ്റിന്‍കര നാഗരാജും നല്‍കിയ ഹര്‍ജികളാണ് തള്ളിയത്. കേസ് വിചാരണ ബോധപൂര്‍വം തടസ്സപ്പെടുത്താനാണ് തുടരെ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതെന്ന് സിബിഐ കോടതിയില്‍ ചൂണ്ടികാട്ടിയിരുന്നു.

deshabhimani news

1 comment:

  1. ലാവലിന്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി തള്ളി. ജഡ്ജി ടി എസ് പി മൂസതാണ് തുടരന്വേഷണം ആവശ്യപ്പെടുന്ന മൂന്ന് ഹര്‍ജികള്‍ തള്ളിയത്.

    ReplyDelete