ഹര്‍ത്താല്‍ നടത്തുന്നവരെ സംഘടിതമായി കൈകാര്യം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ജെ ബി കോശി പറഞ്ഞു. ഏതു പാര്‍ട്ടിയായാലും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവരോട് യോജിക്കാനാവില്ല. പണം മുടക്കി വാഹനം വാങ്ങുന്നവര്‍ക്ക് അത് ഓടിക്കാനുള്ള അവകാശമുണ്ട്. അത് തടയാന്‍ ആര്‍ക്കും അവകാശമില്ല. അത് സുപ്രീം കോടതി ഉറപ്പു നല്‍കിയിട്ടുള്ളതാണ്. ഹര്‍ത്താലിന്റെ പേരില്‍ അഞ്ചും ആറും പേര്‍ ചേര്‍ന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും കോശി പറഞ്ഞു. ജനങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഹര്‍ത്താല്‍ നടത്തുന്നവരെ സംഘടിതമായി കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
deshabhimani news
ഹര്‍ത്താല്‍ നടത്തുന്നവരെ സംഘടിതമായി കൈകാര്യം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ജെ ബി കോശി പറഞ്ഞു.
ReplyDelete