Sunday, September 30, 2012
വ്യവസായികളെ നാടുകടത്തല്‍ : യുഡിഎഫ് പിന്‍വാങ്ങണം
സ്വദേശി വ്യവസായം നാടുകടത്തുക എന്നത് യു.ഡി.എഫ് സര്‍ക്കാരിന്റെ വ്യവസായ നയമാണോ എന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
എറണാകുളം കിഴക്കമ്പലത്തെ കിറ്റക്സ് വസ്ത്രനിര്‍മ്മാണ കമ്പനി പിതൃഭൂമിയില്‍ നിന്നും പാലായനം ചെയ്യുന്നതിന് ഒരു വിഭാഗം ഭരണകക്ഷിക്കാര്‍ അധികാരദുരുപയോഗം നടത്തിയിരിക്കുന്നു എന്ന് വ്യക്തമായിരിക്കുകയാണ്. ദശകങ്ങളായി ഈ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം 8,000 പേര്‍ക്ക് ഇിനകം ജോലി നല്‍കുന്നുണ്ട്.550 കോടി രൂപ വിദേശനാണ്യം നേടുന്ന ഈ സ്ഥാപനം സംസ്ഥാന സര്‍ക്കാരിന് 21കോടി രൂപയും പഞ്ചായത്തിന് 60 ലക്ഷം രൂപയും നികുതി ഇനത്തില്‍ നല്‍കുന്നുണ്ട്. 262കോടി രൂപയുടെ പുതിയ വികസന പദ്ധതി നടപ്പാക്കാനും അതിലൂടെ 4000 പേര്‍ക്കു കൂടിതൊഴില്‍ നല്‍കാനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. അതിനുവേണ്ടി ബാങ്ക് വായ്പ ചെയ്തിരുന്നു. എന്നാല്‍, പഞ്ചായത്തിന്റെയും കോണ്‍ഗ്രസ് എം.എല്‍.എയുടെയുംസര്‍ക്കാര്‍കാരണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗതടസ്സം നേരിട്ടതിനാല്‍ പദ്ധതി ശ്രീലങ്കയിലേക്ക് കൊണ്ടുപോവുകയാണെന്നാണ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ പരസ്യമായി പറഞ്ഞത്.
അന്തരിച്ച ശ്രീ. എം.സി. ജേക്കബ് സ്ഥാപിച്ച കിറ്റക്സിനെ നാടുകടത്താന്‍രാഷ്ട്രീയത്തെയും അധികാരത്തെയും പദവിയെയും ഒരുകൂട്ടര്‍ ദുരുപയോഗപ്പെടുത്തിയിരിക്കുകയാണ്. ഇതിനു പിന്നില്‍ കുടുംബ പകയും ഒരു പ്രധാന ഘടകമാണ്. പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ നാട്ടില്‍നിന്നും തുരത്തുന്നതിനുവേണ്ടി മലിനീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി സ്ഥാപനത്തെ തകര്‍ക്കാന്‍നോക്കുന്നു എന്നാണ് മാനേജ്മെന്റ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വ്യവസായ വികസനത്തിന് വിദേശികളെ അടക്കം വിളിച്ചുവരുത്തി എമര്‍ജിംഗ് കേരള സംഘടിപ്പിച്ചതിന്റെനേടുകയുംയന്ത്രസാമഗ്രികള്‍സ്ഥാപിക്കാന്‍സംവിധാനങ്ങളുടെയുംദുരുപദിഷ്ടിതമായഅറിയിച്ചിരിക്കുന്നത്.ശ്ലാഘനീയമായതൊട്ടു പിന്നാലെയാണ് നാടിനെ ആശ്ചര്യപ്പെടുത്തുന്ന ഈ സംഭവം ഉണ്ടായിരിക്കുന്നത്. പ്രശ്നം പരിഹരിക്കുന്നതിന് ഫലപ്രദമായ ഇടപെടല്‍ നടത്താനുള്ള ഉത്തരവാദിത്വം വ്യവസായ മന്ത്രിക്ക് ഉണ്ടെന്നിരിക്കെ അത് ചെയ്യുന്നതിന് തയ്യാറായിട്ടില്ല. പരാതി ലഭിച്ചിട്ടും അന്വേഷിക്കാനും നടപടി എടുക്കാനും മുഖ്യമന്ത്രിയും തയ്യാറായില്ല എന്നത് നല്ല സന്ദേശമല്ല നല്‍കുന്നത്. നാട്ടില്‍ നട്ടുവളര്‍ത്തിയ പ്രശസ്തമായ വ്യവസായസ്ഥാപനത്തിന്റെ കടയ്ക്ക് കത്തിവയ്ക്കുന്ന നയത്തില്‍ നിന്ന് യു.ഡി.എഫ് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് പിണറായി വിജയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
deshabhimani 011012
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment