Saturday, September 29, 2012
മുണ്ടൂരിലെ റാലി വിജയിപ്പിക്കുക: സിപിഐ എം
പാലക്കാട്: ഒക്ടോബര്‍ അഞ്ചിന് മുണ്ടൂരില്‍ നടക്കുന്ന സിപിഐ എം റാലി വന്‍ വിജയമാക്കാന്‍ മുണ്ടൂര്‍ ഏരിയകമ്മിറ്റി യോഗം തീരുമാനിച്ചു. വൈകിട്ട് നാലിന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ ബാലന്‍, ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം പി ഉണ്ണി എന്നിവര്‍ പങ്കെടുക്കും.
ഒരു വിഭാഗം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ മുണ്ടൂരിലെ പാര്‍ടി പ്രവര്‍ത്തകരില്‍ ഒരു തരത്തിലുളള അനൈക്യവുമില്ല. എല്ലാവരും ഒരേമനസ്സോടെ റാലി വിജയിപ്പിക്കാന്‍ രംഗത്തിറങ്ങുമെന്നും എ കെ ബാലന്‍ പറഞ്ഞു. സംഘടനാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തുടര്‍ച്ചയായി നുണപ്രചാരണം നടത്തുകയാണ്. കഴിഞ്ഞ ദിവസം നടന്ന പ്രവര്‍ത്തകയോഗം പാര്‍ടി പ്രവര്‍ത്തകരില്‍ ചിലര്‍ ബഹിഷ്കരിച്ചെന്നും നേതാക്കളെ തടഞ്ഞെന്നും ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കി. അതിന്റെ തുടര്‍ച്ചയായി സംസ്ഥാന സെക്രട്ടറി പങ്കെടുക്കുന്ന റാലി ബഹിഷ്കരിക്കുമെന്നായി പ്രചാരണം. പാര്‍ടി പരിപാടി പൊളിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് വ്യാജവാര്‍ത്തകള്‍ നല്‍കുന്നത്. എന്നാല്‍ മാധ്യമങ്ങളുടെ നുണപ്രചാരണങ്ങള്‍ ഒരു വിധത്തിലും പാര്‍ടി പ്രവര്‍ത്തകരെയും ജനങ്ങളെയും സ്വാധീനിച്ചിട്ടില്ല എന്നതിന് തെളിവാണ് ഏരിയകമ്മിറ്റി യോഗത്തിന്റെ തീരുമാനം. എല്ലാ പാര്‍ടി പ്രവര്‍ത്തകരും റാലിയില്‍ പങ്കെടുക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു.
deshabhimani 290912
Labels:
മുണ്ടൂര്‍,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
ഒക്ടോബര്‍ അഞ്ചിന് മുണ്ടൂരില്‍ നടക്കുന്ന സിപിഐ എം റാലി വന്‍ വിജയമാക്കാന്‍ മുണ്ടൂര്‍ ഏരിയകമ്മിറ്റി യോഗം തീരുമാനിച്ചു. വൈകിട്ട് നാലിന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ ബാലന്‍, ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം പി ഉണ്ണി എന്നിവര്‍ പങ്കെടുക്കും.
ReplyDelete