Saturday, September 29, 2012

മണ്ണെണ്ണയ്ക്ക് രണ്ടും ഗ്യാസിന് അമ്പതും രൂപ കൂട്ടാന്‍ ശുപാര്‍ശ


മണ്ണെണ്ണവില ലിറ്ററിന് രണ്ടു രൂപയും പാചകവാതകവില സിലിണ്ടറിന് 50 രൂപയും ഡീസലിന് നാലു രൂപയും ഉയര്‍ത്തണമെന്ന് ധനമന്ത്രാലയം നിയമിച്ച കേല്‍ക്കര്‍ സമിതി കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശചെയ്തു. യൂറിയ വില പത്ത് ശതമാനമെങ്കിലും ഉയര്‍ത്തണമെന്നും കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില ഉയര്‍ത്തുന്നതിനുസരിച്ച് റേഷന്‍സാധനങ്ങളുടെ വിലയും ഉയര്‍ത്തണമെന്നും ശുപാര്‍ശയുണ്ട്.

ധനപരമായ അച്ചടക്കം പാലിക്കുന്നതിന് നിര്‍ദേശം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടാണ് കേല്‍ക്കര്‍ സമിതിയെ നിയോഗിച്ചത്. ഓഹരി വില്‍പ്പനയിലുടെ നടപ്പ് സാമ്പത്തികവര്‍ഷം 30,000 കോടി രൂപ സ്വരൂപിക്കണമെന്നും വെള്ളിയാഴ്ച പരസ്യപ്പെടുത്തിയ റിപ്പോര്‍ട്ട് പറയുന്നു. അതിനിടെ, സബ്സിഡി വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി സബ്സിഡി പണമായി നല്‍കുന്നതിന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തില്‍ രൂപരേഖാസമിതിക്ക് രൂപംനല്‍കുകയും ചെയ്തു. ധനകമീഷന്‍ തലവനായിരുന്ന വിജയ് കേല്‍ക്കറുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കവും സര്‍ക്കാരിന്റെ സബ്സിഡിയുള്‍പ്പെടെയുള്ള ചെലവ് കുറയ്ക്കണമെന്നാണ്. ധനകമ്മി ഈ സാമ്പത്തികവര്‍ഷം 5.1 ശതമാനമാക്കി കുറയ്ക്കണമെന്നാണ് ശുപാര്‍ശ. കേല്‍ക്കര്‍ സമിതി റിപ്പോര്‍ട്ടിലെ പല കാര്യങ്ങളും ഇതിനകംതന്നെ സര്‍ക്കാര്‍ നടപ്പാക്കിയതായി ധനമന്ത്രി പി ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാല് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഡീസല്‍വില ലിറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിക്കുകയും ചെയ്തു.
(വി ബി പരമേശ്വരന്‍)

deshabhimani 290912

1 comment:

  1. മണ്ണെണ്ണവില ലിറ്ററിന് രണ്ടു രൂപയും പാചകവാതകവില സിലിണ്ടറിന് 50 രൂപയും ഡീസലിന് നാലു രൂപയും ഉയര്‍ത്തണമെന്ന് ധനമന്ത്രാലയം നിയമിച്ച കേല്‍ക്കര്‍ സമിതി കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശചെയ്തു. യൂറിയ വില പത്ത് ശതമാനമെങ്കിലും ഉയര്‍ത്തണമെന്നും കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില ഉയര്‍ത്തുന്നതിനുസരിച്ച് റേഷന്‍സാധനങ്ങളുടെ വിലയും ഉയര്‍ത്തണമെന്നും ശുപാര്‍ശയുണ്ട്.

    ReplyDelete