Friday, September 28, 2012
സ്കൂള്‍ തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് ഉജ്വല വിജയം
കാസര്‍കോട്: സ്കൂള്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. കൊടക്കാട്, പിലിക്കോട്, കയ്യൂര്‍, കുട്ടമത്ത്, തിമിരി, വരക്കാട്, ബങ്കളം, ചായ്യോത്ത്, മേക്കാട്, ഉപ്പിലിക്കൈ, പാക്കം, ബാര, കുണ്ടംകുഴി, ബേത്തൂര്‍പാറ, അംഗടിമുഗര്‍ സ്കൂളുകളില്‍ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു. കരിമ്പില്‍, രാവണീശ്വരം, വെള്ളിക്കോത്ത്, അടുക്കം, കൊട്ടോടി, കാടകം, ബേക്കല്‍ ഫിഷറീസ് സ്കൂളുകളില്‍ മുഴുവന്‍ സീറ്റുകളും മത്സരിച്ച് നേടി. ചീമേനി, ഉദിനൂര്‍, പടന്നക്കടപ്പുറം, ഇളമ്പച്ചി, കൊട്ടോടി, തച്ചങ്ങാട്, ഉദുമ, പരപ്പ, കരിമ്പില്‍ എന്നിവിടങ്ങളില്‍ തിളക്കമാര്‍ന്ന വിജയമാണ് എസ്എഫ്ഐ നേടിയത്.
പടന്ന കടപ്പുറം സ്കൂളില്‍ കഴിഞ്ഞവര്‍ഷം മൂന്ന് സീറ്റു മാത്രം നേടിയ എസ്എഫ്ഐ ഇത്തവണ ആറ് സീറ്റുമായി ഭൂരിപക്ഷം നേടി. ഇളമ്പച്ചി സ്കൂളില്‍ രണ്ട് സീറ്റു കൂടുതല്‍ നേടി. ചീമേനിയില്‍ ചരിത്ര വിജയമായി എസ്എഫ്ഐക്ക് 22 സീറ്റ് ലഭിച്ചപ്പോള്‍ കെഎസ്യുവിന് രണ്ടെണ്ണമാണ് കിട്ടിയത്. ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 28ല്‍ 17 സീറ്റിലും എസ്എഫ്ഐ വിജയിച്ചു.
വിജയികള്‍ക്ക് ക്യാമ്പസില്‍ സ്വീകരണം നല്‍കി. എബിവിപി, കെഎസ്യു, എഐഎസ്എഫ് സംഘടനകള്‍ക്കെതിരെയാണ് എസ്എഫ്ഐ മത്സരിച്ചത്. ഉദുമയില്‍ കഴിഞ്ഞവര്‍ഷം 20 സീറ്റ് നേടിയ എംഎസ്എഫിന് ഇത്തവണ 18 സീറ്റ് മാത്രമാണ് ലഭിച്ചത്. എസ്എഫ്ഐ 22 സീറ്റ് നേടി. രക്തസാക്ഷി ടി മനോജിന്റെ സമീപപ്രദേശമായ തച്ചങ്ങാട് സ്കൂളില്‍ കഴിഞ്ഞതവണ നേടിയ മൂന്ന് സീറ്റു നഷ്ടപ്പെട്ട് കെഎസ്യുവിന് വന്‍ തിരിച്ചടിയാണ് കിട്ടിയത്. എസ്എഫ്ഐക്ക് 14 സീറ്റ് ലഭിച്ചു. സ്കൂള്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ക്ക് ചരിത്ര വിജയം സമ്മാനിച്ച വിദ്യാര്‍ഥികളെ ജില്ലാ സെക്രട്ടറിയറ്റ് അഭിനന്ദിച്ചു.
സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം
കോഴിക്കോട്: സ്കൂള്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്എഫ്ഐക്ക് തിളക്കമാര്‍ന്ന വിജയം. സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന സ്കൂളുകളിലെല്ലാം മറ്റു സംഘടനകളെ പിന്നിലാക്കിയാണ് എസ്എഫ്ഐ ഉജ്വല വിജയം നേടിയത്. പാര്‍ലമെന്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. ഒഞ്ചിയം ഏരിയക്ക് കീഴില്‍ തെരഞ്ഞെടുപ്പ് നടന്ന നാല് സ്കൂളില്‍ മൂന്ന് സ്കൂളിലും എസ്എഫ്ഐ ഉജ്വല വിജയം നേടി. മടപ്പള്ളി, ഓര്‍ക്കാട്ടേരി, ചോറോട് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലാണ് എസ്എഫ്ഐ ചരിത്രവിജയം നേടിയത്. അഴിയൂര്‍ സ്കൂളിലും നല്ല മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു.
ബാലുശേരി ഏരിയയില്‍ തെരഞ്ഞെടുപ്പ് നടന്ന 10 സ്കൂളുകളില്‍ ഏഴ് സ്കൂളില്‍ എസ്എഫ്ഐ വിജയിച്ചു. പാലോറ, അവിടനല്ലൂര്‍, ബാലുശേരി ബോയ്സ്, ബാലുശേരി ഗേള്‍സ്, നടുവണ്ണൂര്‍, അത്തോളി, കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും എസ്എഫ്ഐ ഉജ്വല വിജയം നേടി. എംഎസ്എഫ്-കെഎസ്യു സഖ്യത്തില്‍നിന്നും നടുവണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എസ്എഫ്ഐ പിടിച്ചെടുത്തു. പേരാമ്പ്ര ഏരിയാക്ക് കീഴില്‍ തെരഞ്ഞെടുപ്പ് നടന്ന ഏഴ് സ്കൂളകളില്‍ ആറ് സ്കൂളുകളിലും എസ്എഫ്ഐ വിജയിച്ചു. മേപ്പയൂര്‍, പേരാമ്പ്ര, ആവള, കൂത്താളി, കായണ്ണ, കുളത്തുവയല്‍, വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആണ് എസ്എഫ്ഐ വിജയിച്ചത്. കൊയിലാണ്ടി ഏരിയയില്‍ തെരഞ്ഞെടുപ്പ് നടന്ന ഏഴ് സ്കൂളുകളിലും എസ്എഫ്ഐ ഉജ്വല വിജയം നേടി. തിരുവങ്ങൂര്‍, പൊയില്‍ക്കാവ്, കൊയിലാണ്ടി ബോയ്സ്, ഗേള്‍സ്, അരിക്കുളം, നമ്പ്രത്തുകര ആശ്രമം സ്കൂളുകളിലും എസ്എഫ്ഐ തിളക്കമാര്‍ന്ന വിജയം നേടി. മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നല്ല മുന്നേറ്റം ഉണ്ടാക്കാന്‍ എസ്എഫ്ഐക്ക് കഴിഞ്ഞു. നാദാപുരം ഏരിയയില്‍ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സ്കൂളിലും എസ്എഫ്ഐ വിജയിച്ചു. കല്ലാച്ചി, ഇരിങ്ങണ്ണൂര്‍, വെള്ളിയോട്, പുറമേരി, വളയം സ്കൂളിലാണ് എസ്എഫ്ഐ വിജയിച്ചത്. പയ്യോളി ഏരിയക്ക് കീഴില്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സ്കൂളിലും എസ്എഫ്ഐ വിജയിച്ചു. പയ്യോളി സികെജി, ചിങ്ങപുരം, ബിടിഎം, തുറയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് എസ്എഫ്ഐ വിജയിച്ചത്.
വടകര ഏരിയക്ക് കീഴില്‍ തെരഞ്ഞെടുപ്പ് നടന്ന ഏഴ് സ്കൂളിലും എസ്എഫ്ഐ ഉജ്വല വിജയം നേടി. സംസ്കൃതം, മേമുണ്ട, ജെഎന്‍എം, ബിഎം, മണിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലാണ് എസ്എഫ്ഐ വിജയിച്ചത്. കൊടുവള്ളി ഹയര്‍ സെക്കന്‍ഡറിു സ്കൂള്‍, പറയഞ്ചേരി ഹയര്‍ സെക്കന്‍ഡറി, തലക്കുളത്തൂര്‍ ഹയര്‍ സെക്കന്‍ഡറി, പെരിങ്ങളം ഹയര്‍ സെക്കന്‍ഡറി സ്കൂളിലും എസ്എഫ്ഐ ഉജ്വല വിജയം നേടി. ജില്ലയില്‍ സ്കൂള്‍ പാര്‍ലമെണ്ട് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു. നാദാപുരം: ഐഎച്ച്ആര്‍ഡി കോളേജില്‍ തെരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ സീറ്റിലും എസ്എഫ്ഐക്ക് വന്‍ വിജയം. എല്ലാ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ക്ലാസ്, അസോസിയേഷന്‍ സ്ഥാനങ്ങളും എസ്എഫ്ഐ തൂത്തുവാരി. വി വി അമിജേഷ് ചെയര്‍മാനായും ടി കെ അശ്വനി വൈസ്ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. വി അശ്വിന്‍ (ജനറല്‍ സെക്രട്ടറി), കെ അര്‍ജുനന്‍ (ജോ. സെക്രട്ടറി), കെ അരവിന്ദ് (യുയുസി), എന്‍ കെ റിജോയ് (ഫൈന്‍ആര്‍ട്സ് സെക്രട്ടറി), കെ എ നിഖില്‍കുമാര്‍ (എഡിറ്റര്‍), ടി നിധിന്‍ (ജനറല്‍ ക്യാപ്റ്റന്‍) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍.
എസ്എഫ്ഐക്ക് ജയം
മലപ്പുറം: സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. പുലാമന്തോള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഭാരവാഹികള്‍: എം മന്‍സൂര്‍ (ചെയര്‍മാന്‍), കെ അഞ്ജലി (വൈസ് ചെയര്‍പേഴ്സണ്‍), മഹേഷ്ലാല്‍ (സ്കൂള്‍ ലീഡര്‍), ഹനീന (ഡെ. ലീഡര്‍), പി വിഷ്ണു (ആര്‍ട്സ് ക്ലബ് സെക്രട്ടറി). വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ പുലാമന്തോള്‍ ടൗണില്‍ പ്രകടനം നടത്തി.
സ്കൂള്‍ തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് ഉജ്വല വിജയം
തൃശൂര്‍: ജില്ലയിലെ സ്കൂള്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. മിക്കസ്കൂളുകളിലും എതിരില്ലാതെയാണ് വിജയം. തൃശൂര്‍ സിഎംഎസ് സ്കൂള്‍, മോഡല്‍ബോയ്സ്, പൂങ്കുന്നം എച്ച്എസ്എസ്, അയ്യന്തോള്‍ എച്ച്എസ്എസ്, തോപ്പ് എച്ച്എസ്എസ്, വില്ലടം എച്ച്എസ്എസ്, ചെറുതുരുത്തി എച്ച്എസ്എസ്, ചേര്‍പ്പ്എച്ച്എസ്എസ്, പെരിങ്ങോട്ടുകര എച്ച്എസ്എസ്, ഇരിങ്ങാലക്കുട എച്ച്ഡിപി എച്ച്എസ്എസ്, മൂര്‍ക്കനാട് എച്ച്എസ്എസ്, ആനന്ദപുരം ശ്രീകൃഷ്ണ എച്ച് എസ്, കാട്ടൂര്‍ എച്ച് എസ്, ഇരിങ്ങാലക്കുട മോഡല്‍ബോയ്സ്, നടവരമ്പ് ജിഎച്ച് എസ്എസ്,കല്‍പ്പറമ്പ് എച്ച്എസ്, ആര്‍എംവിഎച്ച് എസ്എസ്പെരിഞ്ഞനം, സെന്റ്ജോസഫ്സ് എച്ച്എസ്എസ് മതിലകം, പനങ്ങാട് എച്ച്എസ്എസ്, എംഎആര്‍എംഎച്ച്എസ്എസ് പള്ളിനട, എംഇഎസ്എച്ച്എസ്എസ് വെമ്പല്ലൂര്‍, കെവിഎച്ച്എസ്എസ് എറിയാട്, ജിഎച്ച്എസ്എസ് കൊടുങ്ങല്ലൂര്‍, വികെആര്‍എം പുല്ലൂറ്റ്, സെന്റ് ആന്‍സ് എച്ച്എസ്എസ് കോട്ടപ്പുറം എന്നീ സ്കൂളുകളില്‍ മികച്ച വിജയം കരസ്ഥമാക്കി. അടുത്തദിവസങ്ങളില്‍ ജനറല്‍ സീറ്റിലേക്ക് മത്സരം നടക്കുന്ന സ്കൂളുകളിലും ക്ലാസ് തെരഞ്ഞെടുപ്പുകളില്‍ വലിയമുന്നേറ്റമാണ്
എസ്എഫ്ഐക്ക് ലഭിച്ചത്. മതനിരപേക്ഷതക്കും ജനകീയ വിദ്യാഭ്യാസത്തിനും എസ്എഫ്ഐ സാരഥികളെ വിജയിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികളേയും എസ്എഫ്ഐ ജില്ലാസെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.
deshabhimani 280912
Labels:
എസ്.എഫ്.ഐ
Subscribe to:
Post Comments (Atom)
സ്കൂള്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം.
ReplyDelete