Thursday, September 27, 2012

യുവജന പ്രതിഷേധം; പാല്‍വില കൂട്ടാനായില്ല


ഇടതുപക്ഷ യുവജന സംഘടന പ്രവര്‍ത്തകര്‍ മില്‍മ ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെത്തുടര്‍ന്ന് മില്‍മ ഭരണസമിതി യോഗം തടസപ്പെട്ടു. ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ ഡയറക്ടര്‍ ബോര്‍ഡ് നടക്കുന്ന ഹാളിലേക്ക് തള്ളിക്കയറിയതോടെയാണ് ബോര്‍ഡ് യോഗം തടസപ്പെട്ടത്. പാല്‍ വിലവര്‍ധിപ്പിക്കാനുള്ള തീരുമാനം മാറ്റിവച്ചതായി മില്‍മ അധികൃതര്‍ പ്രവര്‍ത്തകരെ അറിയിച്ചു.

പാല്‍വില ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കാന്‍ വ്യാഴാഴ്ച ചേരുന്ന യോഗം തീരുമാനിക്കാനിരിക്കെയായിരുന്നു പ്രതിഷേധം. മില്‍മ ഭവന് മുന്നില്‍ പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞെങ്കിലും ഡയറക്ടര്‍ ബോര്‍ഡ് യോഗം നടക്കുന്ന ഹാളിലേക്ക് പ്രതിഷേധക്കാര്‍ പ്രവേശിച്ചു.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ തകര്‍ന്ന കുടുംബ ബജറ്റുകള്‍ക്ക് വിലവര്‍ധന അടുത്ത ആഘാതമാകും. യുഡിഎഫ് അധികാരത്തിലേറിയ ശേഷം രണ്ടാം തവണയാണ് പാല്‍വില കൂട്ടുന്നത്. ക്ഷീരകര്‍ഷകരുടെയും ഉപഭോക്താക്കളുടെയും താല്‍പ്പര്യം കണക്കിലെടുത്താകും വില നിശ്ചയിക്കുകയെന്ന് മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ് ദേശാഭിമാനിയോട് പറഞ്ഞു. ക്ഷീരകര്‍ഷകരുടെ ആവശ്യം ന്യായമാണെന്നും വിലവര്‍ധന അനിവാര്യമാണെന്നും മന്ത്രി കെ സി ജോസഫും പറഞ്ഞു.

deshabhimani news

1 comment:

  1. ഇടതുപക്ഷ യുവജന സംഘടന പ്രവര്‍ത്തകര്‍ മില്‍മ ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെത്തുടര്‍ന്ന് മില്‍മ ഭരണസമിതി യോഗം തടസപ്പെട്ടു. ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ ഡയറക്ടര്‍ ബോര്‍ഡ് നടക്കുന്ന ഹാളിലേക്ക് തള്ളിക്കയറിയതോടെയാണ് ബോര്‍ഡ് യോഗം തടസപ്പെട്ടത്. പാല്‍ വിലവര്‍ധിപ്പിക്കാനുള്ള തീരുമാനം മാറ്റിവച്ചതായി മില്‍മ അധികൃതര്‍ പ്രവര്‍ത്തകരെ അറിയിച്ചു.

    ReplyDelete