Thursday, September 27, 2012
യെച്ചൂരി സ്റ്റാന്‍ഫഡില്‍ പ്രഭാഷണം നടത്തും
ഇന്ത്യയുടെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയെക്കുറിച്ച് ബ്രിട്ടണിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ മൂന്ന് ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി എംപി മുഖ്യപ്രഭാഷണം നടത്തും. വ്യാഴാഴ്ചയാണ് യെച്ചൂരിയുടെ പ്രസംഗം. സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ അന്താരാഷ്ട്ര വികസനകേന്ദ്രം സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാനായി യെച്ചൂരി ബുധനാഴ്ച രാവിലെ സ്റ്റാന്ഫഡിലെത്തി. ഇത് രണ്ടാം തവണയാണ് മുഖ്യപ്രഭാഷണത്തിനായി സര്‍വകലാശാല യെച്ചൂരിയെ ക്ഷണിക്കുന്നത്.
ഇന്ത്യയിലെ സാമ്പത്തിക പരിഷ്ക്കാരം, ആസൂത്രണം, വളര്‍ച്ച എന്ന വിഷയത്തെക്കുറിച്ച് നടക്കുന്ന പാനല്‍ ചര്‍ച്ചയിലും യെച്ചൂരി പങ്കെടുക്കും. രാജ്യസഭാംഗം എന്‍ കെ സിങ്, ബിജെപി നേതാവ് യശ്വന്ത്സിന്‍ഹ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ത്രിദിന സമ്മേളനത്തിന്റെ തുടക്കത്തില്‍ നടക്കുന്ന പന്ത്രണ്ടാം പദ്ധതിയുടെ രാഷ്ട്രീയ കാഴ്ചപ്പാടിനെക്കുറിച്ചുള്ള ചര്‍ച്ചയിലും യെച്ചൂരി സംസാരിക്കും.
deshabhimani 270912
Labels:
രാഷ്ട്രീയം,
വാർത്ത
Subscribe to:
Post Comments (Atom)

ReplyDelete