Sunday, September 30, 2012
ജ. കോശിയുടെ ആഹ്വാനം അപലപനീയം: വി എസ്
ഹര്‍ത്താല്‍ നടത്തുന്നവരെയും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവരെയും ജനങ്ങള്‍ കൈകാര്യംചെയ്യണമെന്ന മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശിയുടെ ആഹ്വാനം അപലപനീയമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ജനകീയസമരങ്ങളെ അപഹസിക്കലാണ് മനുഷ്യാവകാശ സംരക്ഷണമെന്നാണ് അദ്ദേഹം ധരിക്കുന്നത്. ഉന്നത പദവിയിലുള്ള മുന്‍ ചീഫ് ജസ്റ്റിസില്‍നിന്ന് നിയമം കൈയിലെടുക്കാനുള്ള ആഹ്വാനം ഉണ്ടാകരുതായിരുന്നു. മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തില്‍ അധികാരികള്‍ കടന്നാക്രമണം നടത്തുകയാണ്. ഈ ജനദ്രോഹ നടപടികളെ എങ്ങനെ കൈകാര്യംചെയ്യണമെന്ന് മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ വ്യക്തമാക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.
deshabhimani news
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)

ReplyDelete