Tuesday, September 25, 2012

സര്‍ക്കാര്‍ ശരിയായ ദിശയിലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി


സര്‍ക്കാര്‍ ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. സര്‍ക്കാര്‍ നടത്തുന്ന സാമ്പത്തിക പരിഷ്കരണങ്ങളെ പിന്തുണച്ച് പ്രവര്‍ത്തക സമിതിയില്‍ പ്രമേയം പാസാക്കി. പ്രധാനമന്ത്രിയ്ക്ക് പൂര്‍ണ്ണപിന്തുണ നല്‍കാനും യോഗത്തില്‍ തീരുമാനമായി. കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദിയാണ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് മാധ്യമങ്ങളെ കണ്ടത്.

ചെറുകിട വ്യാപാര രംഗത്തെ വിദേശ നിക്ഷേപം സ്വീകാര്യമാണെന്ന് യോഗം വിലയിരുത്തി. സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ധനമന്ത്രി പി ചിദംബരം പങ്കെടുത്തു. സബ്സിഡി വെട്ടിക്കുറച്ചത് വിശാല താല്‍പര്യം മുന്നില്‍ക്കണ്ടാണ്. സാമ്പത്തിക പരിഷ്കരണം ദരിദ്രരുടെ ക്ഷേമത്തിന് വേണ്ടിയാണെന്നും യോഗം വിലയിരുത്തിയിട്ടുണ്ട്. തെലങ്കാന പ്രശ്നം യോഗത്തില്‍ ചര്‍ച്ചചെയ്തില്ല. തെലങ്കാന പ്രശ്നത്തില്‍ ചൊവ്വാഴ്ചത്തെ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

deshabhimani 260912

1 comment:

  1. സര്‍ക്കാര്‍ ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. സര്‍ക്കാര്‍ നടത്തുന്ന സാമ്പത്തിക പരിഷ്കരണങ്ങളെ പിന്തുണച്ച് പ്രവര്‍ത്തക സമിതിയില്‍ പ്രമേയം പാസാക്കി. പ്രധാനമന്ത്രിയ്ക്ക് പൂര്‍ണ്ണപിന്തുണ നല്‍കാനും യോഗത്തില്‍ തീരുമാനമായി. കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദിയാണ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് മാധ്യമങ്ങളെ കണ്ടത്.

    ReplyDelete