Wednesday, September 26, 2012
ഒരു മണിക്കൂര്‍ ലോഡ് ഷെഡിങ്ങ്
സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങും പവര്‍കട്ടും ഏര്‍പ്പെടുത്തി. രാവിലെയും രാത്രിയും അര മണിക്കൂര്‍ വീതം ലോഡ് ഷെഡിങ്ങാണു തീരുമാനിച്ചത്. ബുധനാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് വൈദ്യുതി മന്ത്രി മന്ത്രിസഭായോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
പകല്‍ ഒരു മണിക്കൂറും വൈകീട്ട് ആറിനും പത്തിനുമിടയില്‍ ഒരുമണിക്കൂറും ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താനാണ് ബോര്‍ഡ് ശുപാര്‍ശ ചെയ്തത്. പ്രതിസന്ധി രൂക്ഷമാവുകയാണെങ്കില്‍ കൂടുതല്‍ സമയം വൈദ്യുതി നിയന്ത്രണം വേണ്ടിവരും-മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. വ്യവസായങ്ങള്‍ക്ക് പവര്‍കട്ടും ഉറപ്പായി. അത് 25 ശതമാനമാകാനാണു സാധ്യത. എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് ഒരിക്കല്‍ പോലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നിട്ടില്ല.
സംസ്ഥാനത്ത് വ്യവസായങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് മുഖ്യമന്ത്രി ചെയര്‍മാനായി ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ കൗണ്‍സില്‍ തുടങ്ങാന്‍ തീരുമാനിച്ചു. വ്യവസായ രംഗത്ത് ശ്രദ്ധേയമായ പ്രകടനം നടത്തിയവരെ ഉള്‍ക്കൊള്ളിച്ച് ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ കൗണ്‍സിലും ചീഫ് സെക്രട്ടറി ചെയര്‍മാനായി ഇന്‍വെസ്റ്റ്മെന്റ് ക്ലിയറന്‍സ് ബോര്‍ഡും തുടങ്ങും. സിഐഐയ്ക്ക് വ്യവസായികളെ പരിശീലിപ്പിക്കാന്‍ നാഷണല്‍ സെന്റര്‍ ഓഫ് എക്സലന്‍സ് തുടങ്ങാന്‍ കളമശേരിയില്‍ 50സെന്റ് സ്ഥലം അനുവദിക്കും. എമര്‍ജിങ് കേരളയിലാണ് ഈ പദ്ധതി ആവിഷ്കരിച്ചത്.
കൊറിയന്‍ കമ്പനിയായ ഹോങ്കോങ് എനര്‍ജി ആന്റ് ടെക് നോളജി െ്രപെവറ്റ് ലിമിറ്റഡ് വൈദ്യുതി രംഗത്ത് നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. സോളാര്‍ എനര്‍ജി മേഖലയിലാണ് കമ്പനി മുതല്‍ മുടക്കുക. 330 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഒര് യൂണിറ്റിന് 3 രൂപ 25 പൈസ ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ധാരണപത്രം ഉടന്‍ ഒപ്പിടും. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ച് വ്യത്യസ്ത മേഖലകളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. എമര്‍ജിങ് കേരളയില്‍ പങ്കെടുത്ത കമ്പനികളെ സെമിനാറുകളില്‍ പങ്കെടുപ്പിക്കും.
deshabhimani news
Labels:
വലതു സര്‍ക്കാര്‍,
വൈദ്യുതി
Subscribe to:
Post Comments (Atom)
സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങും പവര്‍കട്ടും ഏര്‍പ്പെടുത്തി. രാവിലെയും രാത്രിയും അര മണിക്കൂര്‍ വീതം ലോഡ് ഷെഡിങ്ങാണു തീരുമാനിച്ചത്. ബുധനാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് വൈദ്യുതി മന്ത്രി മന്ത്രിസഭായോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ReplyDelete