Sunday, September 30, 2012

ജനാധിപത്യ കശാപ്പുകാര്‍ക്ക് തിരിച്ചടി മീനങ്ങാടി ക്ഷീരസംഘം വീണ്ടും എല്‍ഡിഎഫിന്


സര്‍ക്കാരിന്റെ ജനാധിപത്യ കശാപ്പിനെതിരെ ഉജ്വല ജനവിധി. അധികാര ഹുങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ട മീനങ്ങാടി ക്ഷീരോല്‍പാദക സഹകരണസംഘം ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുഴവന്‍ സീറ്റുകളിലും എല്‍ഡിഎഫ് പാനലില്‍ മത്സരിച്ചവര്‍ വിജയിച്ചു. ഒരാളെപോലും ജയിപ്പിക്കാന്‍ യുഡിഎഫിനായില്ല. പി ടി ഉലഹന്നാന്‍, കെ കെ വിശ്വനാഥന്‍, പി പി ജയന്‍, ബീനകുമാരി, ലിമ രവി, ലീല ഡേവിഡ്, ആര്‍ രതീഷ് (സിപിഐ എം) വി കെ ഷാജി, എന്‍ ഒ സുബ്രഹ്മണ്യന്‍ (സിപിഐ) എന്നിവരാണ് വിജയിച്ചത്. പൊതുതെരഞ്ഞെടുപ്പിന്റെ വീറും വാശിയിലും നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചതിനേക്കാള്‍ ഇരട്ടിയിലേറെ വോട്ട് നേടിയാണ് എല്‍ഡിഎഫ് സ്ഥാസ്ഥാനാര്‍ഥികളുടെ വിജയം. ശനിയാഴ്ച സംഘം ഹാളിലായിരുന്നു തെരഞ്ഞെടുപ്പ്. വൈകിട്ട് ആറോടെയാണ് ഫലം പ്രഖ്യാപിച്ചത്.

സഹകരണമന്ത്രിയുടെ ഓഫീസില്‍നിന്ന് നേരിട്ടിടപെട്ടാണ് മികച്ച ക്ഷീരസംഘത്തിനുള്ള അവാര്‍ഡ് നേടിയ മീനങ്ങാടി സംഘത്തിന്റെ ഭരണസമിതി ആഗസ്ത് 27ന് പിരിച്ചുവിട്ടത്. സെപ്തംബര്‍ ഒന്നിന് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏറ്റെടുത്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷമായിരുന്നു ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് രാഷ്ട്രിയ പകപോക്കലിന്റെ ഭാഗമായുള്ള പിരിച്ചുവിടല്‍. ഭരണസമിതിയോട് വിശദീകരണംപോലും ചോദിച്ചില്ല. ധനസഹായ ബാങ്കിനോടും സഹകരണ യൂണിയനോടും അഭിപ്രായം ആരായുകയും ചെയ്യാതെ സഹകരണവകുപ്പ് ഏകപക്ഷീയമായി ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. ഇതിനെതിരെ അന്നുമുതല്‍ ജനരോഷം ശക്തമായിരുന്നു. അതാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെക്കൊണ്ട് വളഞ്ഞ വഴിയിലൂടെ സംഘം പിടിക്കാമെന്ന യുഡിഎഫിന്റെ മോഹമാണ് വോട്ടര്‍മാര്‍ ദയനീയമായി പരാജയപ്പെടുത്തിയത്. വിജയികളെ ആനയിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മീനങ്ങാടി ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി. അനുമോദനയോഗവും ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ ഉദ്ഘാടനംചെയ്തു. സജി കാവനാകുടിയില്‍ അധ്യക്ഷനായി. തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ പി വാസുദേവന്‍ സ്വാഗതം പറഞ്ഞു.

deshabhimani 300912

1 comment:

  1. സര്‍ക്കാരിന്റെ ജനാധിപത്യ കശാപ്പിനെതിരെ ഉജ്വല ജനവിധി. അധികാര ഹുങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ട മീനങ്ങാടി ക്ഷീരോല്‍പാദക സഹകരണസംഘം ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുഴവന്‍ സീറ്റുകളിലും എല്‍ഡിഎഫ് പാനലില്‍ മത്സരിച്ചവര്‍ വിജയിച്ചു. ഒരാളെപോലും ജയിപ്പിക്കാന്‍ യുഡിഎഫിനായില്ല.

    ReplyDelete