Thursday, September 27, 2012
ഡീസലിന്റെ വിലനിയന്ത്രണവും ഒഴിവാക്കണമെന്ന് സാമ്പത്തിക ഉപദേഷ്ടാവ്
പെട്രോളിന്റേതുപോലെ ഡീസലിന്റെയും വിലനിയന്ത്രണം ഏടുത്തുകളയണമെന്ന് മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് രഘുരാമന്‍ രാജന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഡീസല്‍ വാഹനങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കുന്നതിനേക്കാള്‍ നല്ലത് ഡീസലിന്റെ യഥാര്‍ഥ വില ഈടാക്കുന്ന നയം സ്വീകരിക്കുകയാണ് വേണ്ടത്. പെട്രോളിന്റെയും ഡീസലിന്റെയും വില അന്താരാഷ്ട്ര വിലയ്ക്ക് തുല്യമാക്കിയാല്‍ ഏത് വാഹനമാണ് വാങ്ങേണ്ടത് എന്ന് ജനങ്ങള്‍ക്ക് സ്വയം തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുന്‍ ഐഎംഎഫ് ഉദ്യോഗസ്ഥന്‍കൂടിയായ രഘുരാമന്‍.
തത്വത്തില്‍ ഡീസലിന്റെയും വില നിയന്ത്രണം എടുത്തുകളയാന്‍ 2010 ജൂണ്‍ 25ന് തന്നെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച കാര്യവും രഘുരാമന്‍ രാജന്‍ പറഞ്ഞു. എണ്ണ ശുദ്ധീകരണശാല വില്‍ക്കുന്ന ഡീസലും പെട്രോള്‍ പമ്പുകളില്‍ വില്‍ക്കുന്ന ഡീസലും അന്താരാഷ്ട്ര കമ്പോളത്തിലെ വിലയ്ക്കനുസരിച്ചായിരിക്കണം. വിദേശനിക്ഷേപം കൂടുതല്‍ മേഖലകളില്‍ അനുവദിക്കണം. സുരക്ഷിതമായ ധനിക്ഷേപം പ്രത്യക്ഷ വിദേശനിക്ഷേപമാണ്. അത് ദീര്‍ഘകാലത്തേക്ക് ഉപകരിക്കും. പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കുന്ന മേഖലകളില്‍ കഴിവ് വര്‍ധിക്കും. പ്രാദേശിക കമ്പോളം കൂടുതല്‍ മത്സരാധിഷ്ഠിതമാകും. ഇന്‍ഷുറന്‍സ് തുടങ്ങിയ വിവിധ മേഖലകളില്‍ പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കണം- അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ പാലും മുട്ടയും ഇറച്ചിയും കൂടുതല്‍ ഭക്ഷിക്കുന്നതുകൊണ്ടാണ് വിലക്കയറ്റം വര്‍ധിക്കുന്നത്. അതിനാല്‍ പാലും മുട്ടയും മറ്റും കൂടുതല്‍ ഉല്‍പ്പാദിപ്പിച്ചാല്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താം. സര്‍ക്കാര്‍ അടുത്തിടെ സ്വീകരിച്ച സാമ്പത്തിക പരിഷ്ക്കാര നടപടികള്‍ ലോകരാഷ്ട്രങ്ങളില്‍ ഇന്ത്യയുടെ മതിപ്പ് വര്‍ധിപ്പിച്ചു.
deshabhimani 270912
Labels:
വിലക്കയറ്റം
Subscribe to:
Post Comments (Atom)

ReplyDelete