Friday, September 28, 2012
ന്യൂനപക്ഷ സമുദായാംഗങ്ങളെ തീവ്രവാദികളായി മുദ്രകുത്തരുത്: സുപ്രീംകോടതി
നിരപരാധികളായ ന്യൂനപക്ഷ സമുദായാംഗങ്ങളുടെ മേല്‍ തീവ്രവാദിമുദ്ര കെട്ടിവയ്ക്കുന്നതിനെതിരെ സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. ന്യൂനപക്ഷ സമുദായത്തില്‍ പെടുന്നതിനാല്‍ മാത്രം ഒരാള്‍ തീവ്രവാദിയായി മുദ്രകുത്തപ്പെടുന്നതും ജയിലില്‍ അടയ്ക്കപ്പെടുന്നതുമായ സാഹചര്യമുണ്ടാകരുതെന്ന് കോടതി ആവശ്യപ്പെട്ടു. വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഗുജറാത്ത് പൊലീസ് ടാഡ നിയമപ്രകാരം അറസ്റ്റുചെയ്ത 11 പേരെ വിട്ടയച്ച് പുറപ്പെടുവിച്ച വിധിയിലാണ് കോടതിയുടെ ശക്തമായ പരാമര്‍ശം.
തീവ്രവാദത്തിന്റെ രൂക്ഷത നിരപരാധികളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കാനുള്ള ന്യായീകരണമല്ലെന്ന് ഗുജറാത്ത് "ടാഡ" കോടതിയുടെ ഉത്തരവ് തള്ളിക്കൊണ്ടുള്ള വിധിയില്‍ സുപ്രീംകോടതി പറഞ്ഞു. സുരക്ഷാ മാര്‍ഗനിര്‍ദേശം പാലിക്കാതെ ടാഡ നിയമം ഉപയോഗിക്കരുത്. പരിഗണനയ്ക്കെടുത്ത കേസില്‍ നിയമത്തിലെ ചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ജസ്റ്റിസ് എച്ച് എല്‍ ദത്തു, സി കെ പ്രസാദ് എന്നിവരുടെ ബഞ്ച് ചൂണ്ടിക്കാട്ടി. തീവ്രവാദത്തിനെതിരായ പൊലീസിന്റെ ജാഗ്രതയെ കോടതി പ്രശംസിച്ചു. അതേസമയം, "എന്റെ പേര് ഖാന്‍, എന്നാല്‍ ഞാനൊരു തീവ്രവാദിയല്ല" എന്ന് ഒരു നിരപരാധിക്ക് പറയേണ്ടിവരരുതെന്നും കോടതി പറഞ്ഞു.
deshabhimani 280912
Subscribe to:
Post Comments (Atom)

ReplyDelete