Thursday, September 27, 2012
പെട്രോള്‍ വില ഇനി ആഴ്ചതോറും കൂട്ടും
രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ പെട്രോള്‍ വില അഞ്ചോ ആറോ രൂപ കൂട്ടുന്നതിന്റെ വിഷമം മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗം കണ്ടെത്തി. ഇനി ആഴ്ചതോറും കൂട്ടും. ഒരാഴ്ച പരമാവധി ഒരു രൂപയേ കൂട്ടുകയുള്ളൂ എന്ന സൗജന്യമുണ്ട്. പാശ്ചാത്യരാജ്യങ്ങളില്‍ എല്ലാ ദിവസവും പെട്രോള്‍ വില പുനഃപരിശോധിക്കാറുണ്ട്. അത് മാതൃകയാക്കി ആഴ്ചയിലൊരിക്കല്‍ വില മാറ്റാന്‍ എണ്ണക്കമ്പനികള്‍ പദ്ധതി ആവിഷ്കരിച്ചു. നിലവില്‍ രണ്ടാഴ്ച കൂടുമ്പോഴാണ് വില പുനഃപരിശോധിക്കുന്നത്. പെട്രോളിയം വിലനിയന്ത്രണം എടുത്തുകളഞ്ഞതുകൊണ്ട് എല്ലാ ദിവസവും വില പുനഃപരിശോധിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരമുണ്ടെന്ന് പെട്രോളിയം സെക്രട്ടറി ജി സി ചതുര്‍വേദിയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ മേധാവികളും തമ്മില്‍ നടന്ന ചര്‍ച്ചയുടെ മിനുട്സില്‍ പറയുന്നു.
ഉപഭോക്താക്കളുടെ താല്‍പ്പര്യം മാനിച്ച് ഓരോ തവണയും വില വര്‍ധന പരമാവധി ഒരു രൂപയായിരിക്കണമെന്നും പറയുന്ന മിനുട്സ് പുറത്തായി. എല്ലാ ദിവസവും വിലയില്‍ മാറ്റം വരുത്തുന്ന കാര്യം ചര്‍ച്ച ചെയ്തെങ്കിലും ഇപ്പോള്‍ അതേക്കുറിച്ച് പറയാനാകില്ലെന്നായിരുന്നു ഐഒസി ഡയറക്ടര്‍ പി കെ ഗോയലിന്റെ മറുപടി. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നികുതി ഘടനയാണുള്ളത്. അതിനാല്‍ ദിവസവുമുള്ള വിലമാറ്റം ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആഗോള ക്രൂഡോയിലിന്റെ ഇന്ത്യന്‍ വിലയില്‍ വരുന്ന മാറ്റവും ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യത്തില്‍ വരുന്ന മാറ്റവുമാണ് ഇപ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയത്തിലെ രണ്ട് പ്രധാന ഘടകങ്ങള്‍.
deshabhimani 270912
Labels:
വിലക്കയറ്റം
Subscribe to:
Post Comments (Atom)

ReplyDelete