പാലക്കാട്: കോളേജ്യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള കെഎസ്യു ശ്രമം അവസാനിപ്പിക്കണമെന്ന് എസ്എഫ്ഐ ജില്ലാസെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
നെന്മാറ എന്‍എസ്എസ് കോളേജില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയ പെണ്‍കുട്ടിയില്‍നിന്ന് പത്രിക തട്ടിപ്പറിച്ച് കീറിക്കളഞ്ഞിരുന്നു. ക്യാമ്പസില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ മനഃപൂര്‍വം ശ്രമിക്കുകയാണ് കെഎസ്യു. അയിലൂര്‍ ഐഎച്ച്ആര്‍ഡി കോളേജില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് കെഎസ്യു-കോണ്‍ഗ്രസ്ക്രിമിനലുകള്‍ മര്‍ദിക്കുകയായിരുന്നു. പട്ടാമ്പി ഗവ. കോളേജില്‍ സെയ്താലി രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി എസ്എഫ്ഐ സ്ഥാപിച്ച ബാനറുകളും കൊടിതോരണങ്ങളും നശിപ്പിച്ച് സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കെഎസ്യു ശ്രമിക്കുന്നത്. ജില്ലയിലെ ക്യാമ്പസുകളില്‍ പ്രത്യേകിച്ച് പട്ടാമ്പി, അയിലൂര്‍, നെന്മാറ എന്നിവിടങ്ങളില്‍ അഭൂതപൂര്‍വമായി എസ്എഫ്ഐ മുന്നേറുന്നതില്‍ വിറളി പൂണ്ടാണ് കെഎസ്യു അക്രമത്തിന് മുതിരുന്നതും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതും. വിദ്യാര്‍ഥികളുടെ ജനാധിപത്യ അവകാശങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കെഎസ്യുവിന്റെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്നും എസ്എഫ്ഐ ജില്ലാസെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
deshabhimani 260912
No comments:
Post a Comment