വിജയികള്‍: അനില (ചെയര്‍പേഴ്സണ്‍), കെ അജയ് (ജനറല്‍ സെക്രട്ടറി), എ ടി അഖില്‍ (യുയുസി), വൈഷ്ണവ് (വൈസ് ചെയര്‍മാന്‍), സോണിയ (ജോ. സെക്രട്ടറി), ഇ ടി ഫാസില്‍ (ജനറല്‍ ക്യാപ്റ്റന്‍), സി പി ശിവജിത് (സ്റ്റുഡന്റ് എഡിറ്റര്‍), ഹരിത (ഫൈന്‍ ആര്‍ട്സ് സെക്രട്ടറി), അഹനന്ദകുമാര്‍ (കോമേഴ്സ് അസോ. സെക്രട്ടറി), സാഗേത്ബാബു (ഹിസ്റ്ററി അസോ. സെക്രട്ടറി), കെ അഞ്ജന (ഫിസിക്സ് അസോ. സെക്രട്ടറി), ക്ലാസ് റപ്രസന്റേറ്റീവ്, അല്‍ത്താഫ്, പി ടി അഭിജിത്ത്, കെ സജിന, കെ ഷഫ്ന.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് എതിരില്ല
പാലക്കാട്: കലിക്കറ്റ് സര്‍വകലാശാലയ്ക്കുകീഴിലെ കോളേജുകളില്‍ നടക്കുന്ന വിദ്യാര്‍ഥിയൂണിയന്‍ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞപ്പോള്‍ രണ്ട് കോളേജുകളില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ എതിരില്ലാതെ തെരഞ്ഞെടുത്തു. ശ്രീകൃഷ്ണപുരം വി ടി ബി, ആലത്തൂര്‍ എസ് എന്‍ കോളേജുകളിലാണ് മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചത്. കോട്ടായി ഐഎച്ച്ആര്‍ഡി ഗകാളേജില്‍ മൂന്ന്, ഷൊര്‍ണൂര്‍ എസ്് എന്‍ കോളേജില്‍ രണ്ടു സീറ്റിലും എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു. ജില്ലയില്‍ പലയിടങ്ങളിലും കെഎസ്യു-എബിവിപി അവിശുദ്ധകൂട്ടുക്കെട്ടുണ്ടാക്കിയിട്ടും ശ്രീകൃഷ്ണപുരം വി ടി ബി, ആലത്തൂര്‍ എസ്എന്‍ കോളേജുകളില്‍ എസ്എഫ്ഐക്കെതിരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍പോലും ആളില്ലാത്ത സാഹചര്യമുണ്ടായി. മതനിരപേക്ഷ ക്യാമ്പസിനും ജനകീയ വിദ്യാഭ്യാസത്തിനുമായുള്ള പേരാട്ടങ്ങള്‍ക്ക് ശക്തി പകരാന്‍ എസ്എഫ്ഐയെ എതിരില്ലാതെ തെരഞ്ഞെടുത്ത മുഴുവന്‍ വിദ്യാര്‍ഥികളെയും ജില്ലാസെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.
എസ്എഫ്ഐ വിജയം: ആഹ്ലാദവുമായി വിദ്യാര്‍ഥികള്‍
ഒഞ്ചിയം: ഒഞ്ചിയത്തിന്റെ സമര പൈതൃകങ്ങള്‍ കാത്ത് സൂക്ഷിച്ച മടപ്പള്ളി ഗവ. കോളേജിലെ എസ്എഫ്ഐയുടെ വിജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. എസ്എഫ്ഐ ഒഞ്ചിയം ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. അപവാദങ്ങളെയും കള്ളപ്രചാരണങ്ങളെയും അതിജീവിച്ച് കോളേജില്‍ ഇക്കുറിയും എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു. മടപ്പള്ളി ടൗണില്‍ ചേര്‍ന്ന പൊതുയോഗം സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് ഉദ്ഘാടനം ചെയ്തു. എം അജ്ന, കെ വിപിന്‍, എം നിധിന്‍, അജല്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. നിതിന്‍മ്പാടി സ്വാഗതം പറഞ്ഞു.
സമരംചെയ്ത വിദ്യാര്‍ഥികളെ അറസ്റ്റുചെയ്തതില്‍ എസ്എഫ്ഐ പ്രതിഷേധിച്ചു
മലപ്പുറം: ക്യാമ്പസുകളില്‍ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും അടച്ചിട്ട കോളേജുകള്‍ തുറന്നുപ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ട് സമരംചെയ്ത വിദ്യാര്‍ഥികളെ അറസ്റ്റുചെയ്ത പൊലീസ് നടപടിയില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. വളാഞ്ചേരി എംഇഎസ് കോളേജിലേക്ക് നടത്തിയ വിദ്യാര്‍ഥി മാര്‍ച്ചില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വി പി സാനു അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്- എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച് വിദ്യാര്‍ഥികളെയും പൊതുസമൂഹത്തെയും വെല്ലുവിളിച്ച് ക്യാമ്പസുകള്‍ അടച്ചിടുന്നത് മാനേജ്മെന്റുകളുടെ ധിക്കാരമാണ്. വളയംകുളം അസബ കോളേജില്‍ നോമിനേഷന്‍ നീട്ടിവച്ച് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാക്കാനുള്ള നീക്കമാണ് മാനേജ്മെന്റ് നടത്തുന്നത്. ഇതില്‍നിന്ന് പിന്മാറണം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മാനേജ്മെന്റ് ശ്രമത്തിലും കോളേജുകള്‍ അടച്ചിട്ട നടപടിയിലുംവിദ്യാര്‍ഥി നേതാക്കളെ അറസ്റ്റുചെയ്തതിലും പ്രതിഷേധിച്ച് വ്യാഴാഴ്ച മുഴുവന്‍ ക്യാമ്പസുകളിലും പ്രതിഷേധപ്രകടനം സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയറ്റ് ആഹ്വാനംചെയ്തു.
deshabhimani 270912
കൊയിലാണ്ടി എസ്എആര്‍ബിടിഎം ഗവ. കോളേജിലും യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് എതിരില്ല. ഒക്ടോബര്‍ നാലിനാണ് യൂണിയന്‍ തെരഞ്ഞെടുപ്പ്. പത്രിക സമര്‍പ്പിക്കാനുള്ള അവസാനസമയം കഴിഞ്ഞപ്പോള്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ മാത്രമേ നോമിനേഷന്‍ നല്‍കിയിട്ടുള്ളൂ. ക്ലാസ് റപ്രസന്റേറ്റീവ്, അസോസിയേഷന്‍ പ്രതിനിധി ഉള്‍പ്പെടെ മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐക്കെതിരെ കോളേജ് ക്യാമ്പസില്‍ അപവാദ പ്രചാരണങ്ങള്‍ കെഎസ്യു-എംഎസ്എഫ് സംഘടനകള്‍ നടത്തിയെങ്കിലും പത്രിക സമര്‍പ്പിക്കാന്‍ ഒരു വിദ്യാര്‍ഥിയെപ്പോലും കിട്ടിയില്ല. കഴിഞ്ഞ വര്‍ഷം ഒരു അസോസിയേഷന്‍ സീറ്റൊഴികെ മറ്റെല്ലാ സീറ്റിലും എസ്എഫ്ഐക്ക് എതിരില്ലായിരുന്നു.
ReplyDelete