Tuesday, September 25, 2012
ചീഫ് സെക്രട്ടറി-എസ് പി വിവാദം: ദൃശ്യങ്ങള്‍ പുറത്ത്
ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ കടന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോ എസ്പി വി ആര്‍ രഘുവര്‍മ്മ ബഹളമുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. രഘുവര്‍മ്മ തന്നെ മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ കൈരളി-പീപ്പിള്‍ ടിവിയാണ് പുറത്തുവിട്ടത്. അതിനിടെ രഘുവര്‍മയെ സർക്കാർ സസ്പെണ്ട് ചെയ്തു.
തന്നെ ഐപിഎസ് സെലക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരുന്നത് നീതിനിഷേധമാണെന്നാണ് രഘുവര്‍മ്മ പറയുന്നത്. മൊബൈലില്‍ ഷൂട്ട്ചെയ്യരുതെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെടുന്നത് കേള്‍ക്കാം. എന്നാല്‍ തന്റെ ഔദ്യോഗിക ഡ്യുട്ടിയുടെ ഭാഗമായാണ് അങ്ങനെ ചെയ്യുന്നതാണ് എസ് പി യുടെ വിശദീകരണം. ""ചീഫ്സെക്രട്ടറി കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അതിനെതിരെ നിയമപരമായ നടപടി എടുക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. എന്റെ അപേക്ഷ നിരസിച്ച നടപടിയിലൂടെ താങ്കള്‍ നിയമവിരുദ്ധ മായാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് അറസ്ററ്ചെയ്യാന്‍ പോലും കഴിയും."-രഘുവര്‍മ്മ പറയുന്നതായി കേള്‍ക്കാം. താന്‍ പട്ടികജാതിക്കാരനാണെന്നും എസ്പി ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ചെയ്യുന്നത് ശരിയല്ലെന്ന് ചീഫ് സെക്രട്ടറി ആവര്‍ത്തിക്കുന്നതും കേള്‍ക്കാം.
ഡിജിപി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ഇപ്പൊൾ നടപടി. ശനിയാഴ്ച ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ ഓഫീസിലെത്തിയാണ് രഘുവര്‍മ ബഹളംവച്ചത്. ചീഫ് സെക്രട്ടറിയോട് കയര്‍ത്തു സംസാരിക്കാന്‍ തുടങ്ങിയതോടെ ചീഫ് സെക്രട്ടറി ചീഫ് സെക്യൂരിറ്റി ഓഫീസറെ വിളിച്ച് എസ്പിയെ മുറിയില്‍നിന്ന് പുറത്താക്കുകയായിരുന്നു.
എ സ്പിക്കെതിരെ കേസെടുക്കേണ്ടെന്നും വകുപ്പുതല നടപടിയെടുത്താല്‍ മതിയെന്നും ചീഫ് സെക്രട്ടറിതന്നെ നിര്‍ദേശിച്ചിരുന്നു. എസ് പി തന്നെ അസഭ്യം പറഞ്ഞിട്ടില്ലെന്നും ഔദ്യോഗികമുറിയിലെ സംഭാഷണം അനുമതിയില്ലാതെ മൊബൈല്‍ഫോണില്‍ ചിത്രീകരിച്ചതിന് നടപടിയെടുക്കണമെന്നുമാണ് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചത്. ഐപിഎസുകാരല്ലാത്ത എസ് പിമാരില്‍ സീനിയറാണ് രഘുവര്‍മ. ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര സെക്രട്ടിയും ഉള്‍പ്പെട്ട സ്ക്രീനിങ് സമിതിയാണ് ഐപിഎസ് നല്‍കേണ്ട എസ് പിമാരെ തെരഞ്ഞെടുക്കേണ്ടത്. രണ്ടുമാസംമുമ്പ് ചേര്‍ന്ന സ്ക്രീനിങ് സമിതി രഘുവര്‍മയടക്കം ചില എ സ്പിമാര്‍ക്ക് ഐപിഎസിന് പരിഗണിക്കേണ്ട ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് രഘുവര്‍മ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെത്തിയതെന്നു പറയുന്നു.
deshabhimani
Labels:
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ കടന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോ എസ്പി വി ആര്‍ രഘുവര്‍മ്മ ബഹളമുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. രഘുവര്‍മ്മ തന്നെ മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ കൈരളി-പീപ്പിള്‍ ടിവിയാണ് പുറത്തുവിട്ടത്. അതിനിടെ രഘുവര്‍മയെ സർക്കാർ സസ്പെണ്ട് ചെയ്തു.
ReplyDelete