Sunday, September 30, 2012

പരിഷത്ത് ലഹരിവിമുക്ത കേരളം; സംസ്ഥാനതല ക്യാമ്പയിന്‍ ഉദ്ഘാടനം 2ന് ആലപ്പുഴയില്‍

"വേണം ലഹരിവിമുക്ത കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരംഭിക്കുന്ന സംസ്ഥാനതല ക്യാമ്പയിന്റെ ഉദ്ഘാടനം ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2ന് ആലപ്പുഴ ജില്ലയിലെ ആര്യാട് നടക്കും. വൈകിട്ട് മൂന്നിന് ആര്യാട് പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ കെ ആര്‍ ഗൗരിയമ്മ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ ടി രാധാകൃഷ്ണന്‍ അധ്യക്ഷനാകും. പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ വിഷയാവതരണം നടത്തും. അരി വാങ്ങുന്നതിന് ഒരു വര്‍ഷം 3000 കോടി രൂപ ചെലവിടുന്ന മലയാളി മദ്യത്തിന് 7500 കേടിയാണ് മുടക്കുന്നതെന്ന് പരിഷത്ത് ഭാവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പന്ത്രണ്ടര വയസില്‍ കേരളത്തില്‍ മദ്യപാനം ആരംഭിക്കുന്നുവെന്ന കണക്ക് ഞെട്ടിക്കുന്നതാണ്. ക്യാമ്പയിന്റ മുന്നോടിയായി ആര്യാട് പഞ്ചായത്തില്‍ ലഹരി വിമുക്ത ആര്യാട് എന്ന സന്ദേശമുയര്‍ത്തി ജനകീയ സമിതികള്‍ രൂപീകരിച്ചുവരികയാണ്. സംസ്ഥാന സെക്രട്ടറി പി വി വിനോദ്, ജില്ലാ സെക്രട്ടറി എന്‍ സാനു, സംഘാടകസമിതി ചെയര്‍മാന്‍ പ്രൊഫ. സി വി നടരാജന്‍, പി ജയരാജ്, ജോസി ഡൊമനിക്ക് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

deshabhimani 300912

1 comment:

  1. "വേണം ലഹരിവിമുക്ത കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരംഭിക്കുന്ന സംസ്ഥാനതല ക്യാമ്പയിന്റെ ഉദ്ഘാടനം ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2ന് ആലപ്പുഴ ജില്ലയിലെ ആര്യാട് നടക്കും.

    ReplyDelete