Tuesday, September 25, 2012

മാരകായുധങ്ങള്‍ പിടിച്ചു നഗരത്തില്‍ എന്‍ഡിഎഫ് ഭീകരത; എസ്എഫ്ഐ പ്രവര്‍ത്തകന് പരിക്ക്


കോട്ടയം: നാട്ടകം കോളേജിലും നഗരത്തിലും എസ്ഡിപിഐ എന്‍ഡിഎഫ് സംഘം മാരകായുധങ്ങളുമായി എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചു. കോളേജില്‍ കാമ്പസ്ഫ്രണ്ട് പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്എഫ്ഐ പ്രവര്‍ത്തകനെ എന്‍ഡിഎഫുകാര്‍ ആശുപത്രിയില്‍ കയറി വീണ്ടും ആക്രമിക്കുകയായിരുന്നു. നഗരത്തില്‍ ഏറെനേരം കൊലവിളി മുഴക്കിയ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്തുണ്ടായിരുന്ന എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ ഇരുമ്പുവടികളും വടിവാളും പിച്ചാത്തിയും വീശി. ഈ ആയുധങ്ങള്‍ പിടിച്ചെടുത്തെങ്കിലും പൊലീസ് അക്രമികളെ സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തില്ല.

തിങ്കളാഴ്ച രാവിലെയാണ് നാട്ടകം ഗവ. കോളജില്‍ പുറത്തുനിന്നെത്തിയ കാമ്പസ്ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ കെ എസ് ശരത്തിനെ ആക്രമിച്ചത്. ശരത്തിന് ഗുരുതരമായി പരുക്കേറ്റു. കൊടിമരം നശിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. എബിവിപി - കെഎസ്യു പ്രവര്‍ത്തകരും അക്രമികള്‍ക്കൊപ്പം ചേര്‍ന്നു. പരുക്കേറ്റ ശരത്തിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം എന്‍ഡിഎഫ് എസ്ഡിപിഐ സംഘം മാരകായുധങ്ങളുമായി എത്തി എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചു. ഇതേ തുടര്‍ന്ന് ജില്ലാ ആശുപത്രി പരിസരം ഒരുമണിക്കൂറോളം സംഘര്‍ഷഭരിതമായി. ആയുധങ്ങളുമായിയെത്തി ഭീകരാന്തരാരീക്ഷം സൃഷ്ടിച്ച എന്‍ഡിഎഫുകാര്‍ക്ക് രക്ഷപ്പെടാന്‍ പൊലീസ് വഴിയൊരുക്കി. മാരകായുധങ്ങള്‍ പിടിച്ചെടുത്തിട്ടും പൊലീസ് അക്രമികളെ അറസ്റ്റ് ചെയ്തില്ല.

അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്നു വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി. അതിനിടെ എന്‍ഡിഎഫുകാര്‍ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കല്ലെറിഞ്ഞു. പൊലീസ് ലാത്തിവീശി. പ്രതിഷേധം ശക്തമായതോടെ പൊലീസ് എന്‍ഡിഎഫ് പ്രവര്‍ത്തകരില്‍ ചിലരെ അറസ്റ്റ് ചെയ്തു. സംഭവമറിഞ്ഞ് സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ്, ജില്ലാകമ്മിറ്റിയംഗങ്ങളായ പി ജെ വര്‍ഗീസ്, എം കെ പ്രഭാകരന്‍, ഡിവൈഎഫ്്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ എന്‍ ഷംസീര്‍, പ്രസിഡന്റ് വി ആര്‍ രാജേഷ്, ജില്ലാ സെക്രട്ടറി കെ രാജേഷ്, എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ പിന്നീട് നഗരത്തില്‍ പ്രകടനം നടത്തി. പ്രകടനത്തെതുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ സിപിഐ എം ജില്ലാകമ്മിറ്റിയംഗം പി ജെ വര്‍ഗീസ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ രാജേഷ്, പ്രസിഡന്റ് വി ആര്‍ രാജേഷ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ബി മഹേഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 250912

1 comment:

  1. നാട്ടകം കോളേജിലും നഗരത്തിലും എസ്ഡിപിഐ എന്‍ഡിഎഫ് സംഘം മാരകായുധങ്ങളുമായി എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചു. കോളേജില്‍ കാമ്പസ്ഫ്രണ്ട് പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്എഫ്ഐ പ്രവര്‍ത്തകനെ എന്‍ഡിഎഫുകാര്‍ ആശുപത്രിയില്‍ കയറി വീണ്ടും ആക്രമിക്കുകയായിരുന്നു. നഗരത്തില്‍ ഏറെനേരം കൊലവിളി മുഴക്കിയ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്തുണ്ടായിരുന്ന എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ ഇരുമ്പുവടികളും വടിവാളും പിച്ചാത്തിയും വീശി. ഈ ആയുധങ്ങള്‍ പിടിച്ചെടുത്തെങ്കിലും പൊലീസ് അക്രമികളെ സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തില്ല.

    ReplyDelete