Thursday, September 27, 2012

സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ കൂടംകുളം നിര്‍ത്തേണ്ടി വരും


സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ കൂടംകുളം ആണവനിലയം പദ്ധതി നിര്‍ത്തിവെക്കേണ്ടി വരുമെന്ന് സുപ്രീം കോടതി സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കി. നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച പൊതു താല്‍പര്യഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇത്തരം നിരീക്ഷണം നടത്തിയത്.

ജനങ്ങളുടെ സുരക്ഷക്കാണ് സര്‍ക്കാര്‍ പ്രാമുഖ്യം കൊടുക്കേണ്ടത്. ഇത്തരം പദ്ധതി നടപ്പാക്കുമ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ ജാഗ്രത വേണം. കേസ് അനന്തമായി നീട്ടാനാവില്ല. എത്ര പണം ചെലവഴിച്ചുവെന്നല്ല ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും കോടതി നിരീക്ഷിച്ചു. പാരിസ്ഥിതിക അനുമതിയുള്‍പ്പടെ ലഭിച്ചുവെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അനുമതി നല്‍കിയതിനുശേഷം പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇത് ഗൗരവതരമാണ്. നിലയത്തില്‍ നിന്നുള്ള ജലം കടലിലേക്കൊഴുക്കുന്നതും ദുരന്തമുണ്ടായാല്‍ നഷ്ടപരിഹാരം സംബന്ധിച്ച അവ്യക്തതയുമെല്ലാം കോടതി വിമര്‍ശിച്ചു.

deshabhimani news

1 comment:

  1. സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ കൂടംകുളം ആണവനിലയം പദ്ധതി നിര്‍ത്തിവെക്കേണ്ടി വരുമെന്ന് സുപ്രീം കോടതി സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കി. നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച പൊതു താല്‍പര്യഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇത്തരം നിരീക്ഷണം നടത്തിയത്.

    ReplyDelete