Thursday, September 27, 2012

പിണറായി സാമ്പത്തികനേട്ടം ഉണ്ടാക്കിയെന്ന പരാതിക്ക് ഒരു തെളിവുമില്ല: കോടതി


എസ്എന്‍സി ലാവ്ലിന്‍ കേസില്‍ മുന്‍ വൈദ്യുതിമന്ത്രിമാരായിരുന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സ്പീക്കര്‍ ജി കാര്‍ത്തികേയനും സാമ്പത്തികനേട്ടം ഉണ്ടാക്കിയതായി ഒരു തെളിവുമില്ലെന്ന് സിബിഐ കോടതി നിരീക്ഷിച്ചു. രണ്ടുപേരും സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ച സിബിഐ പ്രത്യേക കോടതി ജഡ്ജി ടി എസ് പി മൂസദ് കേസുമായി ബന്ധപ്പെട്ട മൂന്ന് തുടരന്വേഷണ ഹര്‍ജികളും തള്ളി.

ക്രൈം നന്ദകുമാറിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. സാമ്പത്തിക ഇടപാട് നടന്നുവെന്ന് ആരോപണം സ്ഥാപിക്കുന്നതിന് നന്ദകുമാര്‍ കൊണ്ടുവന്ന ദീപക്കുമാറിന് ആരോപണം തെളിയിക്കാനാവശ്യമായ ഒരു രേഖയും ഹാജരാക്കാനായില്ല. മറ്റു സാക്ഷികളെയും ഹാജരാക്കിയില്ല. ദീപക്കുമാറില്‍നിന്ന് നാല് തവണ മൊഴിയെടുത്തു. നാല് തവണയും പരസ്പരവിരുദ്ധമായാണ് മൊഴി നല്‍കിയത്. ഇയാള്‍ ചൂണ്ടിക്കാട്ടിയ ബാങ്കുകളിലും ഹോട്ടലുകളിലും പരിശോധന നടത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ വിളികളും പരിശോധിച്ചതുള്‍പ്പെടെ സിബിഐ വിശദമായ അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും കണ്ടെത്താനായില്ലെന്ന് കോടതി വ്യക്തമാക്കി. ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ അന്ന് ധനമന്ത്രിയായിരുന്ന ടി ശിവദാസമേനോന്‍, വൈദ്യുതി ബോര്‍ഡ് അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന ഹര്‍ജിയും കോടതി തള്ളി. ഇവര്‍ക്കെതിരെയും ഒരു തെളിവുമില്ലെന്ന സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ചു. ശിവദാസമേനോനും കോടിയേരിക്കും വേണ്ടി അഡ്വ. മഞ്ചേരി ശ്രീധരന്‍നായര്‍ ഹാജരായി. കേസ് ഒക്ടോബര്‍ 20ലേക്ക് മാറ്റി.

deshabhimani 270912

1 comment:

  1. എസ്എന്‍സി ലാവ്ലിന്‍ കേസില്‍ മുന്‍ വൈദ്യുതിമന്ത്രിമാരായിരുന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സ്പീക്കര്‍ ജി കാര്‍ത്തികേയനും സാമ്പത്തികനേട്ടം ഉണ്ടാക്കിയതായി ഒരു തെളിവുമില്ലെന്ന് സിബിഐ കോടതി നിരീക്ഷിച്ചു. രണ്ടുപേരും സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ച സിബിഐ പ്രത്യേക കോടതി ജഡ്ജി ടി എസ് പി മൂസദ് കേസുമായി ബന്ധപ്പെട്ട മൂന്ന് തുടരന്വേഷണ ഹര്‍ജികളും തള്ളി.

    ReplyDelete