Wednesday, September 5, 2012
വിവാദത്തിലാക്കിയ കൊറിയന്‍ കമ്പനിക്ക് വീണ്ടും കരാര്‍
യുഡിഎഫ് വിവാദം സൃഷ്ടിച്ചതിനെതുടര്‍ന്ന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് റദ്ദാക്കേണ്ടിവന്ന വൈദ്യുതിനവീകരണ പദ്ധതിയുടെ കരാര്‍ അതേകമ്പനിക്കുതന്നെ നല്‍കുന്നു. കമ്പനിക്ക് അനുകൂലമായ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ല. രാഷ്ട്രീയപ്രേരിതമായി സൃഷ്ടിച്ച വിവാദത്തിന്റെ ഫലമായി, വിലപ്പെട്ട രണ്ടുവര്‍ഷവും ഗ്രാന്റായി ലഭിക്കേണ്ട 215 കോടിയും സംസ്ഥാനത്തിന് നഷ്ടമാകും.
വൈദ്യുതിമേഖലയുടെ നവീകരണത്തിനും വിവരസാങ്കേതികവിദ്യ മെച്ചപ്പെടുത്താനുമുള്ള കേന്ദ്രപദ്ധതിയായ ആര്‍എപിഡിആര്‍പി (റീസ്ട്രക്ചേര്‍ഡ് ആക്സിലറേറ്റര്‍ പവര്‍ ഡെവലപ്മെന്റ് റിഫോംസ് പ്രോഗ്രാം) നടപ്പാക്കാന്‍ 2010ലാണ് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊറിയന്‍ കമ്പനിയായ കെഡിഎന്നുമായി കരാറുണ്ടാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങളനുസരിച്ചുള്ള ടെന്‍ഡറിലൂടെയാണ് 239 കോടിയുടെ കരാര്‍ കൊറിയന്‍ കമ്പനിക്ക് നല്‍കിയത്. എന്നാല്‍, കുറഞ്ഞ തുക ക്വാട്ടുചെയ്ത കമ്പനിക്കല്ല കരാര്‍ നല്‍കിയതെന്ന് ആരോപിച്ച് അന്ന് പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ചാണ്ടിയും ഐഎന്‍ടിയുസി യൂണിയന്‍ നേതാവ് ആര്യാടന്‍ മുഹമ്മദും രംഗത്തെത്തി. ടെന്‍ഡര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ലേഖനം എഴുതുകയും അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കത്ത് നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്ന്, കരാര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ചട്ടങ്ങള്‍ക്കുവിരുദ്ധമായി കരാര്‍ റദ്ദാക്കിയതിനെതിരെ കൊറിയന്‍ കമ്പനി കോടതിയെ സമീപിച്ചു. കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. അനുമതി ലഭിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയായാല്‍ 90 ശതമാനം തുകയും കേന്ദ്രഗ്രാന്റായി ലഭിക്കുമായിരുന്നു. കരാര്‍പ്രകാരം പദ്ധതി ഈവര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാകേണ്ടതാണ്. എന്നാല്‍, വിവാദത്തെതുടര്‍ന്ന് പദ്ധതി നടപ്പാക്കാന്‍ കഴിയാത്തതിനാല്‍ ഗ്രാന്റ് തുകയായ 215 കോടി നഷ്ടപ്പെടുമെന്നതാണ് സ്ഥിതി.
deshabhimani 050912
Subscribe to:
Post Comments (Atom)
യുഡിഎഫ് വിവാദം സൃഷ്ടിച്ചതിനെതുടര്‍ന്ന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് റദ്ദാക്കേണ്ടിവന്ന വൈദ്യുതിനവീകരണ പദ്ധതിയുടെ കരാര്‍ അതേകമ്പനിക്കുതന്നെ നല്‍കുന്നു. കമ്പനിക്ക് അനുകൂലമായ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ല. രാഷ്ട്രീയപ്രേരിതമായി സൃഷ്ടിച്ച വിവാദത്തിന്റെ ഫലമായി, വിലപ്പെട്ട രണ്ടുവര്‍ഷവും ഗ്രാന്റായി ലഭിക്കേണ്ട 215 കോടിയും സംസ്ഥാനത്തിന് നഷ്ടമാകും.
ReplyDeleteവൈദ്യുതി നവീകരണപദ്ധതിക്ക് ദക്ഷിണ കൊറിയന്‍ കമ്പനിയുമായി കരാര്‍ ഉറപ്പിക്കാന്‍ വൈദ്യുതിബോര്‍ഡ് യോഗം തീരുമാനിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാപ്പു പറയണമെന്ന് മുന്‍ വൈദ്യുതിമന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ എ കെ ബാലന്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെയുള്ള ആര്‍എപിഡിആര്‍പി പദ്ധതിക്ക് കൊറിയന്‍ കമ്പനിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ ടെന്‍ഡര്‍ ഉറപ്പിക്കുന്നത് രണ്ടാം ലാവ്ലിന്‍ ഇടപാടാണെന്ന് അന്ന് പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ചാണ്ടി ലേഖനമെഴുതുകയും മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയുംചെയ്തു. തുടര്‍ന്ന് പദ്ധതിക്കെതിരെ ഉമ്മന്‍ചാണ്ടിയും യുഡിഎഫും രംഗത്തിറങ്ങി. ഉമ്മന്‍ചാണ്ടിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ടെന്‍ഡര്‍ റദ്ദാക്കാന്‍ തീരുമാനിച്ചു. എല്ലാ നടപടിക്രമവും പൂര്‍ത്തിയാക്കിയശേഷമാണ് സര്‍ക്കാരിന് ഈ തീരുമാനം എടുക്കേണ്ടിവന്നത്. സംസ്ഥാനത്തെ വൈദ്യുതിമേഖലയുടെ നവീകരണം, പ്രസരണനഷ്ടം കുറയ്ക്കല്‍, കംപ്യൂട്ടര്‍വല്‍ക്കരണം എന്നിവയ്ക്കായി ആയിരംകോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നത്. ഒന്നാംഘട്ടമായി 246 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടിയും യുഡിഎഫും വിവാദം സൃഷ്ടിച്ചതിനെ തുടര്‍ന്ന് പദ്ധതി മുടങ്ങി. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ തുറന്നുപറഞ്ഞതാണ്. അനാവശ്യവിവാദമുണ്ടാക്കി പദ്ധതി തടഞ്ഞതിന് ഉമ്മന്‍ ചാണ്ടി കേരളത്തിലെ ജനങ്ങളോട് മാപ്പുപറയണമെന്ന് ബാലന്‍ ആവശ്യപ്പെട്ടു.
ReplyDelete