Wednesday, May 1, 2013
പാണ്ഡെയെ ഗുജറാത്ത് സര്‍ക്കാര്‍ സംരക്ഷിക്കുന്നു: സിബിഐ
മലയാളിയായ പ്രാണേഷ് പിള്ളയും പത്തൊമ്പതുകാരിയായ ഇസ്രഹത് ജഹാനുമടക്കം നാലുപേരെ 2004ല്‍ ഗുജറാത്ത് പൊലീസ് വ്യാജ ഏറ്റുമുട്ടല്‍ കഥയുണ്ടാക്കി വെടിവച്ചു കൊന്ന കേസില്‍ മുഖ്യപ്രതിയായ ഐപിഎസ് ഉദ്യോഗസ്ഥന്‍ പി പി പാണ്ഡെയെ ഗുജറാത്ത് സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് സിബിഐ.
മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കൊല്ലാനെത്തിയ ഭീകരരായി ചിത്രീകരിച്ചാണ് ഗുജറാത്ത് പൊലീസ് വ്യാജ ഏറ്റുമുട്ടല്‍ നടത്തി ഇവരെ കൊന്നത്. ഗുജറാത്ത് പൊലീസില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലായ പാണ്ഡെയെ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്താന്‍ സിബിഐക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സിബിഐ കേസ് ഏറ്റെടുത്ത 2011മുതല്‍ പാണ്ഡെയെ തേടി സര്‍ക്കാരിനെ സമീപിക്കുന്നെങ്കിലും മുട്ടുന്യായങ്ങള്‍ പറഞ്ഞ് ഒഴിയുകയാണ്. പാണ്ഡെ അസുഖ അവധിയിലാണെന്നാണ് സര്‍ക്കാര്‍ അവസാനമായി സിബിഐയെ അറിയിച്ചത്. പാണ്ഡെയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. ഇത് ചോദ്യംചെയ്ത് പ്രത്യേകകോടതിയില്‍ സിബിഐ അന്വേഷകസംഘം സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ രണ്ടിന് വിധി പറയും. രണ്ട് തവണ സമന്‍സ് അയച്ചിട്ടും പാണ്ഡെ കൈപ്പറ്റിയില്ലെന്നും വീട്ടില്‍ ചെന്നപ്പോള്‍ പാണ്ഡയെ കുറിച്ചുള്ള വിവരം കൈമാറാന്‍ മകന്‍ തയ്യാറായില്ലെന്നും സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിവരിക്കുന്നു. 1980ലെ ഐപിഎസ് ബാച്ച്കാരനായ പാണ്ഡെ 2004ല്‍ അഹമ്മദാബാദ് ജോയിന്റ് പൊലീസ് കമീഷണറായിരുന്നു. മുഖ്യമന്ത്രിയെ രക്ഷിക്കാനെന്നപേരില്‍ നാലുപേരെ കൊലപ്പെടുത്തിയതിന് പാണ്ഡെ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ സ്ഥാനക്കയറ്റവും നല്‍കി.
deshabhimani
Labels:
ബി.ജെ.പി,
വാര്‍ത്ത,
സംഘപരിവാര്‍,
സിബിഐ
Subscribe to:
Post Comments (Atom)
No comments:
Post a Comment