Saturday, May 18, 2013
മുഖ്യമന്ത്രിയെക്കുറിച്ച് "കോഫി ടേബിള്‍ ബുക്ക്" ഇറക്കിയത് 13.14 ലക്ഷം ചെലവിട്ട്
സര്‍ക്കാര്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് പുസ്തകമിറക്കാന്‍ 13,14,283 രൂപ ചെലവഴിച്ചതായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്. ഉമ്മന്‍ ചാണ്ടി എന്ന പേരിലുള്ള കോഫി ടേബിള്‍ ബുക്ക് വ്യവസ്ഥകള്‍ പാലിച്ച് സുതാര്യമായാണ് പ്രസിദ്ധീകരിച്ചതെന്ന് പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസ് വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു.
ആകെ 27,000 കോപ്പികളാണ് അച്ചടിച്ചത്. മൊത്തം ചെലവ് 13,14,283 രൂപ മാത്രമാണ്. 2000 കോപ്പി ഗ്ലോസി ആര്‍ട്ട് പേപ്പറില്‍ അച്ചടിച്ചതിന് 2,08,500 രൂപയും 25,000 കോപ്പികള്‍ മാപ്ലിത്തോ പേപ്പറില്‍ അടിച്ചതിന് 11,05,783 രൂപയും ചെലവായി. ഏപ്രില്‍ ഒന്നിന് ടെന്‍ഡര്‍ ക്ഷണിച്ചാണ് പ്രസിനെ നിശ്ചയിച്ചത്. സെന്റ് ജോസഫ്സ് പ്രസ്, അക്ഷര, സി-ആപ്റ്റ് (സര്‍ക്കാര്‍) എന്നിവര്‍ ടെണ്ടറില്‍ പങ്കെടുത്തു. കുറഞ്ഞ തുക ക്വോട്ട് ചെയ്ത സെന്റ് ജോസഫ്സ് പ്രസിനെ പ്രിന്റിങ് ഏല്‍പ്പിച്ചു.
ആകെ 112 പേജുളള ബുക്കില്‍ ഉമ്മന്‍ ചാണ്ടിയുടെ ബാല്യം മുതലുള്ള കാര്യങ്ങളാണുള്ളത്. സ്കൂള്‍ പഠനം, വിവാഹം, രാഷ്ട്രീയജീവിതം തുടങ്ങിയവയും വര്‍ണചിത്രങ്ങള്‍ സഹിതം വിവരിക്കുന്നു. എല്ലാ വ്യവസ്ഥകളും കീഴ്വഴക്കങ്ങളും പാലിച്ച് സുതാര്യമായാണ് കോഫി ടേബിള്‍ ബുക്ക് പ്രസിദ്ധീകരിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
deshabhimnai
Labels:
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment