അണ്‍ എയ്ഡഡ് സ്കൂളുകളുടെ വക്കാലത്തുമായി പൊതു വിദ്യാലയങ്ങളെക്കുറിച്ചും അധ്യാപക സമൂഹത്തെക്കുറിച്ചും തെറ്റായ വിവരങ്ങള്‍ നല്‍കുന്ന ലേഖന പരമ്പര ചൊവ്വാഴ്ചയാണ് ആരംഭിച്ചത്. ഉന്നത ബിരുദധാരികളായ അധ്യാപകര്‍ക്ക് നാമമാത്ര വേതനം നല്‍കി അണ്‍എയ്ഡഡ് സ്കൂളുകള്‍ നടത്തുന്ന ചൂഷണത്തിനെതിരെ കേരളത്തിലുടനീളം പ്രക്ഷോഭം ആരംഭിച്ച സാഹചര്യത്തിലാണ് അണ്‍എയ്ഡഡ് സ്കൂളുകളെ വെള്ളപൂശാന്‍ മാതൃഭൂമി ലേഖന പരമ്പര. സംസ്ഥാനത്ത് രണ്ടോ മൂന്നോ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും എണ്ണം എഴുതി കേരളത്തിലെ മുഴുവന്‍ പൊതു വിദ്യാലയങ്ങളുടെയും അവസ്ഥ ഇതാണെന്ന് ചിത്രീകരിക്കുകയാണ് ലേഖന പരമ്പരയില്‍.
എസ്എസ്എല്‍സി മൂല്യ നിര്‍ണയത്തിന് പോയ ഇംഗ്ലീഷ് അധ്യാപകരില്‍ ഇംഗ്ലീഷ് എന്ന വാക്ക് എഴുതാന്‍ അറിയാത്തവരുണ്ടെന്നും അമ്പത് ശതമാനം അധ്യാപകര്‍ക്കും ഇംഗ്ലീഷ് തെറ്റ് കൂടാതെ എഴുതാന്‍ അറിയില്ലെന്നുമാണ് ലേഖകന്‍ സമര്‍ഥിക്കുന്നത്. പൊതു വിദ്യാലയങ്ങള്‍ തകര്‍ത്ത് അണ്‍എയ്ഡഡ് മേഖലയെ സംരക്ഷിക്കാനുള്ള മാതൃഭൂമിയുടെ ശ്രമം പൊതുവിദ്യാഭ്യാസം കേരളത്തിന് നല്‍കിയ മേന്മകളെ പാടെ വിസ്മരിക്കുന്നതാണെന്ന് വടകരയില്‍ ചേര്‍ന്ന അധ്യാപക കൂട്ടായ്മ അഭിപ്രായപ്പെട്ടു. ലേഖന പരമ്പരക്കെതിരെ ഇരുനൂറോളം അധ്യപകര്‍ ഒപ്പിട്ട പരാതി മാതൃഭൂമി ഓഫീസില്‍ നല്‍കിയെങ്കിലും സ്വീകരിച്ചില്ല. അധ്യാപക കൂട്ടായ്മയില്‍ ഒ കെ മോഹനന്‍ അധ്യക്ഷനായി. എം കെ പ്രേമചന്ദ്രന്‍, എം വിജയന്‍, അസീസ്, സുധീഷ് വള്ളില്‍, ഒ കെ വാസു, സുജിത് എന്നിവര്‍ സംസാരിച്ചു. ഗഫൂര്‍ സ്വാഗതം പറഞ്ഞു.
deshabhimani
No comments:
Post a Comment