Thursday, May 16, 2013

മന്‍മോഹന്‍സിങ് അഞ്ചാമതും രാജ്യസഭയിലേക്ക് പത്രിക നല്‍കി

പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അഞ്ചാമതും രാജ്യസഭയിലേക്ക് നാമനിര്‍ദേശപത്രിക നല്‍കി. ബുധനാഴ്ച ഗുവാഹത്തിയിലെത്തിയാണ് പത്രിക നല്‍കിയത്. അസമില്‍നിന്നാണ് മുമ്പും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അസമിനോട് കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന ചിറ്റമ്മനയത്തില്‍ പ്രതിഷേധിച്ച് നിരവധി സംഘടനകളുടെ കരിങ്കൊടി പ്രകടനത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പത്രിക സമര്‍പ്പണം. 126 അംഗങ്ങളുള്ള അസം നിയമസഭയില്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കുംകൂടി 94 സീറ്റുണ്ട്. അതിനാല്‍, മന്‍മോഹന്‍സിങ്ങിന് ജയിക്കാന്‍ പ്രയാസമില്ല. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 20 ആണ്. ആവശ്യമെങ്കില്‍ 30ന് തെരഞ്ഞെടുപ്പ് നടക്കും. 1991ലാണ് ആദ്യമായി മന്‍മോഹന്‍സിങ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നരസിംഹറാവു മന്ത്രിസഭയില്‍ ധനമന്ത്രിയായാണ് രാഷ്ട്രീയപ്രവേശം. 1999ലാണ് അദ്ദേഹം ആദ്യമായി ജനവിധി തേടിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെക്കന്‍ ഡല്‍ഹിയില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ജനവിധിക്ക് മുതിര്‍ന്നിട്ടില്ല. 1998 മുതല്‍ 2004 വരെ രാജ്യസഭയിലെ പ്രതിപക്ഷനേതാവായിരുന്നു മന്‍മോഹന്‍സിങ്.

deshabhimani

No comments:

Post a Comment