2012-13 ലെ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് അഞ്ചുശതമാനം. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള അവസാന അവലോകന പാദത്തിലെ കണക്ക് പുറത്തുവന്നതോടെയാണ് ആകെ നിരക്ക് അഞ്ച് ശതമാനമായത്. ഈ പാദത്തില്‍ 4.8 ശതമാനമായാണ് വളര്‍ച്ചാനിരക്ക് കുറഞ്ഞത്. പത്തു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
കാര്‍ഷിക മേഖലയില്‍ 1.4ഉം നിര്‍മ്മാണ മേഖല 2.6 ഉം ശതമാനം വളര്‍ച്ചാ നിരക്ക് നേടി. കുറഞ്ഞ വളര്‍ച്ചാനിരക്കിന്റെ കണക്ക് വന്നതോടെ ഓഹരി വിപണിയും ഇടിഞ്ഞു. സെന്‍സെക്സില്‍ 230 പോയിന്റും നിഫ്റ്റി 75 പോയിന്റും ഇടിഞ്ഞു. രൂപയും കനത്ത തകര്‍ച്ചയിലാണ്. ഡോളറുമായുള്ള രൂപയുടെ വെള്ളിയാഴ്ചത്തെ വിനിമയ നിരക്ക് 56.58 രൂപയായി. 20 പൈസയുടെ കുറവാണിത്
deshabhimani
No comments:
Post a Comment