Tuesday, May 14, 2013

മോഡി പറയുന്നതല്ല യഥാര്‍ഥ ഗുജറാത്ത്, ടീസ്റ്റാ സെതല്‍വാദ്


രാജ്യത്തെ വന്‍കിട കോര്‍പറേറ്റ് മാധ്യമങ്ങള്‍ നരേന്ദ്രമോഡിയുടെ പ്രചാരണ നടത്തിപ്പുകാരായി മാറിയിരിക്കയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റാ സെതല്‍വാദ് പറഞ്ഞു. നരേന്ദ്രമോഡി പറയുന്നതും കോര്‍പറേറ്റ് മാധ്യമങ്ങളില്‍ കാണുന്നതുമല്ല ഗുജറാത്തിന്റെ യഥാര്‍ഥ ചിത്രം. ജീവിതനിലവാരത്തിലും മനുഷ്യാവകാശങ്ങളിലും അങ്ങേയറ്റം പരിതാപകരമാണ് ഗുജറാത്തിന്റെ നില. വികസനത്തിലും ജീവിതാവസ്ഥകളിലും പിന്നോട്ടുനില്‍ക്കുന്ന ഗുജറാത്തിന്റെ മുഖം കാണാന്‍ സാംസ്കാരി-സാമൂഹ്യ -രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഗുജറാത്തിലേക്ക് വരണം- എഐവൈഎഫ് സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്ത് ടീസ്റ്റ പറഞ്ഞു.

മോഡിയുടെ ഫാസിസ്റ്റ്-വംശഹത്യാ വാഴ്ചയുടെ നേട്ടംകൊയ്തത് വന്‍കിടകോര്‍പറേറ്റുകളാണ്. അംബാനിയും ടാറ്റയുമെല്ലാംഇതിന്റെ ഗുണഭോക്താക്കളായി. ഭൂമിയും സ്ഥലവും ലഭിച്ച ഇവരെല്ലാം ഇക്കാലത്ത് വ്യവസായങ്ങള്‍ തുടങ്ങി. ന്യൂനപക്ഷജനത വേട്ടയാടപ്പെട്ടപ്പോള്‍ ചെറുന്യൂനപക്ഷം വരുന്ന സമ്പന്ന കുത്തകകള്‍ അതിന്റെ ഫലംകൊയ്തതാണ് അവിടെ സംഭവിച്ചത്. വികസനത്തില്‍ തിളങ്ങുന്ന എന്നു പ്രചരിപ്പിക്കുന്ന ഗുജറാത്തില്‍ ദാരിദ്ര്യവും സാമൂഹ്യാവശതകളും രൂക്ഷമാണ്. മുസ്ലിംന്യൂനപക്ഷങ്ങളും ആദിവാസികളുമെല്ലാം യാതൊരവകാശവമില്ലാതെയാണ് കഴിയുന്നത്. അവര്‍ക്ക് ഭൂമിയില്ല, തൊഴിലില്ല, മത്സ്യംപിടിക്കാനോ ജോലിചെയ്യാനോ സ്വാതന്ത്ര്യവും അവകാശവുമില്ലാതെ വലിയൊരുവിഭാഗം ജനത ഭയന്ന് നിശബ്ദരായി ജീവിക്കുന്ന നാട് വികസിച്ചവെന്ന് പറയുന്നത് വലിയ വിരോധാഭാസമാണ്.

വര്‍ഗീയതയെ ശക്തിപ്പെടുത്തുകയും അതിനെ ഉപയോഗിക്കുകയും ചെയ്യുക എന്നത് ആഗോളവല്‍ക്കരണത്തിന്റെ രാഷ്ട്രീയമാണ്. അത് വിജയകരമായി അരങ്ങേറിയ സംസ്ഥാനമാണ് ഗുജറാത്ത്. ഒരര്‍ഥത്തില്‍ ആഗോളവല്‍ക്കരണത്തിന്റെ നടത്തിപ്പുകാരും ഗുണഭോക്താക്കളുമായ കോര്‍പറേറ്റുകളുടെ പിന്‍ബലത്തിലാണ് മോഡി വാഴ്ചയെന്ന് പറഞ്ഞാല്‍ തെറ്റല്ല. വംശഹത്യയില്‍ ആട്ടിയോടിക്കപ്പെട്ടവരുടെ ഭൂമി ഏറ്റെടുത്ത് വ്യവസായം നടത്തുന്നവരുണ്ടവിടെ.

ഗോധ്രാസംഭവത്തിന്റെ തടുര്‍ച്ചയായി ഉണ്ടായ വംശഹത്യക്കെതിരെ തൊഴിലാളി സംഘടനകള്‍, വാണിജ്യ-വ്യാപാരലോകം ആരും പ്രതികരിച്ചിരുന്നില്ല. സമ്പന്ന മധ്യവര്‍ഗമാകട്ടെ മൗനമായ പിന്തുണമാത്രമല്ല നല്‍കിയത് എല്ലാഘട്ടത്തിലും മോഡിക്ക സഹായവുമായുണ്ടായി.മാധ്യമങ്ങളാകട്ടെ പൂര്‍ണമായി നിശദബത പാലിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കിട്ടുന്ന വാര്‍ത്താകുറിപ്പ് പ്രചരിപ്പിക്കുന്ന പണിയാണവര്‍ ചെയ്തത്. ഇന്നും അത് തുടരുന്നു. അവര്‍ പറഞ്ഞു

മായ കോദ്നാനിക്ക് വധശിക്ഷ നല്‍കേണ്ടെന്ന് ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: നരോദപാട്യ കൊലക്കേസില്‍ ബിജെപി നേതാക്കളായ മായ കോദ്നാനിക്കും ബാബു ബജ്രംഗഗ്രിക്കും വധശിക്ഷ നല്‍കണമെന്ന ആവശ്യത്തില്‍ നിന്നും ഗുജറാത്ത് സര്‍ക്കാര്‍ പിന്‍വാങ്ങി. ഈ ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കില്ല. ആര്‍എസ്എസിന്റെയും വിഎച്ച്പിയുടെയും നിര്‍ബന്ധം മൂലമാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവാനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് നരേന്ദ്രമോഡി ആവശ്യപ്പെട്ടത്.

മായകോദ്നാനിയുടെ നേതൃത്വത്തിലാണ് നരോദപാട്യയിലെ കൂട്ടക്കൊല നടത്തിയത്. 61 പ്രതികളില്‍ എട്ടുപേര്‍ക്ക് വധശിക്ഷ നല്‍കാനാണ് കോടതി സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായം ചോദിച്ചത്. വധശിക്ഷ നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഗോധ്ര സംഭവത്തിന് തൊട്ടടുത്ത ദിവസമുണ്ടായ കൊലപാതക പരമ്പരക്ക് അന്നത്തെ ശിശുക്ഷേമ മന്ത്രിയായിരുന്ന മായ കോദ്നാനി നേരിട്ട് നേതൃത്വം നല്‍കി. ആദ്യഘട്ടത്തില്‍ പ്രതിയല്ലാതിരുന്ന മായയെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതി ചേര്‍ത്തത്.

deshabhimani

No comments:

Post a Comment