ഐആര്‍സിടിസി വെബ്സൈറ്റ് മുഖാന്തരം രാവിലെ എട്ടു മുതല്‍ 12 വരെ ഏജന്റുമാര്‍ക്ക് ഇ-ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവാദമില്ലെന്ന് റെയില്‍വേ. രാവിലെ എട്ടിനും 12നും ഇടയ്ക്കുള്ള സമയം സാധാരണ യാത്രക്കാര്‍ക്കുവേണ്ടി മാറ്റിവച്ചിരിക്കുകയാണ്. ഈ സമയത്ത് ഏജന്റുമാര്‍ മുഖേന തത്കാല്‍, ജനറല്‍ ടിക്കറ്റ് എന്നിവ ബുക്ക് ചെയ്യുന്നത് ബുദ്ധിമുട്ടാകുന്നതുകൊണ്ടാണ് പുതിയ തീരുമാനമെന്ന് റെയില്‍വേ അറിയിച്ചു. ഈ സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഏജന്റുമാര്‍ക്കെതിരെ റെയില്‍വേ നിയമപ്രകാരം നടപടിയെടുക്കുകയും ടിക്കറ്റ് റദ്ദാക്കുകയും ചെയ്യും.
ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഏജന്റുമാര്‍ അമിത ചാര്‍ജ് ഈടാക്കുന്നതിനെതിരെ യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും റെയില്‍വേ നിര്‍ദേശിച്ചു. അംഗീകൃത ഏജന്റുമാര്‍ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാവൂ. ഐആര്‍സിടിസി വെബ്സൈറ്റില്‍ അംഗീകൃത ഏജന്റുമാരുടെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇ-ടിക്കറ്റ് ബുക്ക് ചെയ്തശേഷം രസീത് കൈപ്പറ്റാനും പ്രത്യേകം ശ്രദ്ധിക്കണം. അതില്‍ യാത്രക്കാരുടെ പേര്, ഫോണ്‍ നമ്പര്‍, ടിക്കറ്റ് ചാര്‍ജ്, സര്‍വീസ് ചാര്‍ജ് തുടങ്ങിയ വിവരങ്ങള്‍ ഉണ്ടാകും. യാത്രക്കാര്‍ക്ക് മൊബൈല്‍ എസ്എംഎസ്വഴിയും വിവരങ്ങള്‍ ലഭ്യമാകും. ടിക്കറ്റ് ബുക്ക്ചെയ്ത ഏജന്റുവഴിതന്നെ റദ്ദാക്കുകയാണെങ്കില്‍ അധികം പണം നല്‍കരുതെന്നും റെയില്‍വേ ഓര്‍മിപ്പിച്ചു. ഫസ്റ്റ്, സെക്കന്‍ഡ്, തേഡ് ക്ലാസ് എസി ടിക്കറ്റുകള്‍ ഏജന്റുമാര്‍ മുഖേന ബുക്ക് ചെയ്യുമ്പോള്‍ 40 രൂപയാണ് സര്‍വീസ് ചാര്‍ജ്. സ്ലീപ്പറിന് 20 രൂപയാണെന്നും യാത്രക്കാരെ റെയില്‍വേ ഓര്‍മിപ്പിക്കുന്നു.
deshabhimani
No comments:
Post a Comment