സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ആരോപണവിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ ഇന്ത്യയുടെ പ്രതിനിധിയായി മലേഷ്യയിലെ ആഗോള വനിതാസമ്മേളനത്തില്‍. വനിതാക്ഷേമത്തിനും സ്ത്രീകളുടെ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കാനും ശാക്തീകരണത്തിനുമായി പ്രവര്‍ത്തിക്കുന്ന ആഗോള വനിതാ കൂട്ടായ്മയായ ഗ്ലോബല്‍ വിമന്‍ ഡെലിവറിന്റെ സമ്മേളനത്തിലേക്കാണ് യുപിഎ സര്‍ക്കാര്‍ കുര്യനെ അയച്ചത്. ഉദ്ഘാടന സമ്മേളനത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രി സെരി നജീബ് റസാക്കിനൊപ്പം പി ജെ കുര്യന്‍ വേദി പങ്കിട്ടു. വിവിധ രാജ്യങ്ങളിലെ നിയമനിര്‍മാണസമിതികളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് പാര്‍ലമെന്റേറിയന്‍സ് ഫോറവും സംഘടിപ്പിച്ചു.
ജനസംഖ്യ, വികസനം എന്നിവയ്ക്കായുള്ള യൂറോപ്യന്‍ പാര്‍ലമെന്ററി ഫോറം ആയിരുന്നു സംഘാടകര്‍. ചൊവ്വാഴ്ച ആരംഭിച്ച സമ്മേളനം വ്യാഴാഴ്ച സമാപിക്കും. കുര്യനെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ ഇന്റര്‍നെറ്റിലെ സാമൂഹിക കൂട്ടായ്മകളില്‍ വന്‍പ്രതിഷേധം ഉയര്‍ന്നു. കുര്യനെതിരായ ആരോപണങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ഇതേതുടര്‍ന്ന്, സമ്മേളനസംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
deshabhimani
No comments:
Post a Comment