ആദിവാസി ജനജീവിതത്തിലെ ദുരിതങ്ങള്‍ മനസ്സിനെ പിടിച്ചുലയ്ക്കുന്നതാണെന്ന് നയരേഖയില്‍ ചെന്നിത്തല പറഞ്ഞു. മേഖലയിലെ ഇടപെടലുകള്‍ എന്തുകൊണ്ട് പരാജയപ്പെടുന്നെന്ന് പഠിക്കണം. ഇവര്‍ക്ക് നീക്കിവയ്ക്കുന്ന തുകയില്‍ ഒരു പൈസപോലും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യസ്ഥതയുണ്ട്. വിദ്യാഭ്യാസ രംഗം അടിമുടി പൊളിച്ചെഴുതണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിദ്യാഭ്യാസ നയം രൂപീകരിക്കാന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളെ ചുമതലപ്പെടുത്തണം. ആഗസ്ത് മുതല്‍ മെയ്വരെയുള്ള കാലങ്ങളിലേക്ക് വിദ്യാഭ്യാസ കലണ്ടര്‍ പുനഃക്രമീകരിക്കണം. എന്‍ഡോസള്‍ഫാന്‍ ദുരിതവും മതസൗഹാര്‍ദത്തിനേറ്റ പോറലും കാസര്‍കോടിന്റെ സാംസ്കാരികത്തനിമ കുറച്ചതായും കുറ്റപ്പെടുത്തി. ഇത് വീണ്ടെടുക്കാന്‍ അടിയന്തര നടപടി വേണം. നികുതിചോര്‍ച്ച തടയാന്‍ നടപടി വേണം. വിലക്കയറ്റം മൂലമുള്ള ജനജീവിതദുരിതം ഒഴിവാക്കാന്‍ കുടുംബ ബജറ്റ് നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന്റെ ഇടപെടലുണ്ടാകണം. വിലനിര്‍ണയ നിയന്ത്രണാധികാര സമിതി രൂപീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
deshabhimani
No comments:
Post a Comment