ദിവസേനയുള്ള നടത്തവും സൈക്കിള്‍ സവാരിയും ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുമെന്ന് പഠനം. ഇവരില്‍ പൊണ്ണത്തടിയും പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും വരാനുള്ള സാധ്യത കുറവായതാണ് ഇതിന് കാരണം. ഇന്ത്യയിലെ പൊതുജനാരോഗ്യ ഫൗണ്ടേഷനും ലണ്ടനിലെ ഇംപീരിയല്‍ കോളെജും സംയുക്തമായാണ് പഠനം നടത്തിയത്.
ശരീരത്തിന് വ്യായാമം നല്‍കുന്ന രീതിയിലുള്ള യാത്രമാര്‍ഗം സ്വീകരിക്കുന്നത് ഗുരുതരമായ പല രോഗങ്ങളില്‍ നിന്നും ശരീരത്തെ അകറ്റുമെന്ന് ഗവേഷകര്‍ ചൂണ്ടികാണിക്കുന്നു. പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും അടുത്ത രണ്ട് ദശാബ്ദങ്ങളില്‍ ഇന്ത്യയില്‍ കൂടുതല്‍ വ്യാപകമാകാന്‍ സാധ്യതയുള്ളതായി പഠനത്തില്‍ പറയുന്നു. ഇന്ത്യന്‍ കുടിയേറ്റ പഠനം എന്ന പേരില്‍ 2005-2007ല്‍ നടന്ന പഠനത്തില്‍ പങ്കെടുത്ത 4000 പേരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തല്‍. ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളില്‍ 68.3 ശതമാനവും യാത്രയ്ക്കായി സൈക്കിള്‍ ആശ്രയിക്കുന്നതായും 11.9 ശതമാനം നടത്തം ശീലമാക്കിയതായും പഠനത്തില്‍ കണ്ടെത്തി. ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളില്‍ ഇത് യഥാക്രമം 15.9, 12.5 എന്ന ശതമാനമാണ്. ദിനചര്യയില്‍ ഇത്തരത്തിലുള്ള ലളിത വ്യായാമങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ജിമ്മുകളിലും മറ്റും വ്യായമത്തിനായി അധികം സമയം കണ്ടത്തേണ്ടി വരില്ലെന്നും ഗവേഷകര്‍ പറയുന്നു.
janayugom
No comments:
Post a Comment