Sunday, June 16, 2013

മാനഭംഗക്കേസുകള്‍ ഇരകള്‍ നല്‍കുന്ന തെളിവുമാത്രം മതിയെന്ന് മുംബൈ ഹൈക്കോടതി

സ്ത്രീകള്‍ക്കെതിരെയുള്ള മാനഭംഗക്കേസുകളില്‍ ഇരകള്‍ നല്‍കുന്ന തെളിവുമാത്രം മതി കുറ്റാരോപിതനെതിരെ നിയമനടപടിയെടുക്കാനെന്ന്  മുംബൈ ഹൈക്കോടതി.

ഭതൃസഹോദരന്റെ മാനഭംഗശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതി അയാളുടെ അമ്മയോട് വിവരം ധരിപ്പിച്ചപ്പോള്‍ ഭതൃസഹോദരനും അമ്മയും ചേര്‍ന്ന് യുവതിയെ മണ്ണെണ്ണയൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച കേസിലാണ്  കോതിയുടെ പ്രസ്താവം.  യുവതിയുടെ പരാതി തെളിവില്ലെന്ന കാരണത്താല്‍ തള്ളിയ കീഴ്‌ക്കോടതിയുടെ വിധിക്കെതിരെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
 പരാതിക്കാരിയായ യുവതി തന്റെ കുഞ്ഞുമായി ഭതൃഭവനത്തിലെ അടുക്കളയില്‍ രാത്രി കിടന്നുറങ്ങുമ്പോഴാണ് ഭര്‍ത്താവിന്റെ സഹോദരനായ അശോക് ഗോഡ്‌കെ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. കരഞ്ഞ് ബഹളം വച്ച യുവതി ഇയാളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് ഭര്‍തൃമാതാവിനോട് വിവരം പറയുകയായിരുന്നു.

  യുവതിയെ ഭര്‍ത്താവ് ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഭര്‍തൃമാതാവ്  യുവതിയെ അശോക് ഗോഡ്‌കെയുമായി ചേര്‍ന്ന് തീകൊളുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. കുഞ്ഞുമായി പ്രാണരക്ഷാര്‍ഥം സ്വന്തം സഹോദരി ഭവനത്തില്‍ എത്തിയ യുവതി നല്‍കിയ പരാതിയില്‍ തെളിവില്ലെന്ന് പറഞ്ഞ് കീഴ്‌ക്കോടതി പ്രതികളെ വെറുതെ വിട്ടു.

  ഇതിനെതിരെ യുവതി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ജസ്റ്റീസ് റോഷന്‍ഡാല്‍വി ഇരകള്‍ സമര്‍പ്പിക്കുന്ന തെളുവുകള്‍ മാത്രം മതി പ്രതികള്‍ക്കെതിരെ നിയമനടപടിക്കൈക്കൊള്ളാനെന്ന നിരീക്ഷണം നടത്തിയത്.

janayugom

No comments:

Post a Comment