Wednesday, March 12, 2014

ബ്രിട്ടീഷ് ട്രേഡ് യൂണിയന്‍ നേതാവ് ബോബ് ക്രോ അന്തരിച്ചു

ലണ്ടന്‍: ബ്രിട്ടീഷ് ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ അതികായനായ നേതാവും ബ്രിട്ടനിലെ റെയില്‍- സമുദ്ര- കര ഗതാഗത തൊഴിലാളികളുടെ ദേശീയ ട്രേഡ് യൂണിയനായ ആര്‍എംടിയുടെ ജനറല്‍ സെക്രട്ടറിയുമായ ബോബ് ക്രോ (52) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് കിഴക്കന്‍ ലണ്ടനിലെ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.

ഗതാഗത തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താന്‍വേണ്ടിയുള്ള പോരാട്ടങ്ങളില്‍ മുന്നണിപ്പോരാളിയായിരുന്നു ബോബ് ക്രോ. എന്‍ജിന്‍ ഡ്രൈവര്‍മാരുടെ അടിസ്ഥാന ശമ്പളം 50,000 പൗണ്ട് വരെ ഉയര്‍ത്താനും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനും ബോബ് ക്രോയുടെ നേതൃത്വത്തിലുള്ള പോരാട്ടത്തിനായി. 12 വര്‍ഷത്തെ ബോബ് ക്രോയുടെ നേതൃത്വത്തില്‍ ആര്‍എംടിയുടെ അംഗബലം വന്‍തോതില്‍ വളര്‍ന്നു. ബ്രിട്ടനിലെ തൊഴിലാളികള്‍ക്ക് പ്രിയപ്പെട്ട സഖാവിനെയാണ് നഷ്ടമായതെന്ന് തൊഴിലാളി സംഘടനകള്‍ പ്രതികരിച്ചു.

deshabhimani

No comments:

Post a Comment